ഐതിഹ്യങ്ങളിലൂടെ അനശ്വരരായിത്തീര്‍ന്ന പ്രണയികളെക്കുറിച്ചുള്ള കഥകള്‍.
ജാസന്‍, പെഴ്‌സ്യൂസ്, തിസ്യൂസ്, ഹെര്‍ക്ക്യുലീസ് തുടങ്ങിയ വീരനായകരുടെ കഥകള്‍.
- ട്രോജന്‍ യുദ്ധം, ഒഡീസിയസിന്റെയും ഈനിയസിന്റെയും സാഹസിക സഞ്ചാരങ്ങള്‍. ഈഡിപ്‌സ്, ആന്റിഗണി, ഓറെസ്റ്റിസ്, ഇലക്ട്ര, അഗ്മെമ്‌നന്‍, ക്ലിറ്റം നിസ്ട്ര തുടങ്ങിയ ദുരന്തനായകന്മാരെയും നായികമാരെയുംകുറിച്ചുള്ള കഥകള്‍.
കൈമെറ, സ്ഫിങ്‌സ്, മിനോടോര്‍, സെന്റേര്‍, സികോപ് തുടങ്ങിയ മനുഷ്യമൃഗ സങ്കരങ്ങള്‍ - ഒറ്റക്കണ്ണന്‍ രാക്ഷസന്മാര്‍, മന്ത്രവാദികള്‍, മായാമോഹിനികള്‍, വനദേവതകള്‍, സാഗര കന്യകമാര്‍. പിന്നെ എല്ലാവരുടെയും വിധികര്‍ത്താക്കളായി ഒളിമ്പ്യസ് മലയിലെ ദൈവങ്ങള്‍... രസകരമായ വായനക്കൊപ്പം സാഹിത്യാസ്വാദകര്‍ക്കും സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക