പോരാട്ടങ്ങളുടെ ഭൂമികയാണ് പഞ്ചാബ്. ഗുരു നാനാക്ക് മുതല്‍ ഗുരു ഗോവിന്ദ് സിങ് വരെയുള്ള ഗുരുപരമ്പരയാല്‍ ബന്ധിപ്പിക്കപ്പെട്ട ഉത്തര ഭാരതത്തിലെ ഒരു സവിശേഷ വിഭാഗമാണ് സിഖുകാര്‍ എന്നറിയപ്പെടുന്നത്. കായികശേഷികൊണ്ടും അദ്ധ്വാനത്വരകൊണ്ടും ആത്മാഭിമാനംകൊണ്ടും പോരാട്ടവീര്യംകൊണ്ടും അടയാളപ്പെടുത്തപ്പെട്ട സിഖ് ജനതയുടെ സഹനത്തിന്റെ യും സമരത്തിന്റെയും സ്മരണകളുറങ്ങുന്ന പഞ്ചാബിലൂടെയുള്ള യാത്രയാണീ പുസ്തകം. പഞ്ചാബിന്റെ ചരിത്രനാള്‍വഴികള്‍ ഒരു യാത്രികന്റെ ചോരാത്ത ജിജ്ഞാസയോടെ ഡോ. വള്ളിക്കാവ് മോഹന്‍ദാസ് ഇവിടെ കോറിയിടുന്നു.