ആധുനിക മാര്‍ക്‌സിസ്റ്റ് ധൈഷണികരില്‍ പ്രമുഖനാണ് ഫ്രഡറിക് ജെയിംസണ്‍. സാംസ്‌കാരിക-രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഒഴിവാക്കാനാവാത്ത ചിന്തകളാണ് ഫ്രഡറിക് ജെയിംസന്റേത്. രാഷ്ട്രീയവും സംസ്‌കാരവും തമ്മിലുള്ള ബന്ധം ആഴത്തില്‍ പഠിച്ച ജെയിംസണ്‍ മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സംക്രമിപ്പിച്ചു.
സാംസ്‌കാരിക-രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഒഴിവാക്കാനാവാത്ത ചിന്തകളാണ് ഫ്രഡറിക് ജെയിംസന്റേത്. രാഷ്ട്രീയവും സംസ്‌കാരവും തമ്മിലുള്ള ബന്ധം ആഴത്തില്‍ പഠിച്ച ജെയിംസണ്‍ മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സംക്രമിപ്പിച്ചു. ചരിത്രപരമായ ഭൗതികവാദ ദര്‍ശനത്തിനപ്പുറത്തേക്ക് ജെയിംസന്റെ അന്വേഷണം നീണ്ടു. അടിത്തറ മേല്‍പ്പുര സങ്കല്പത്തെ യാന്ത്രികമായി സമീപിക്കുന്നതിനെ ജെയിംസണ്‍ എതിര്‍ത്തു. സംസ്‌കാരത്തെ ചരിത്രപരവും സാമൂഹ്യവുമായ പ്രതിഭാസമായാണ് അദ്ദേഹം കണ്ടത്. പ്രയോഗത്തിന്റെ തത്ത്വശാസ്ത്രമായ മാര്‍ക്‌സിസത്തെ അംഗീകരിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ഫ്രഡറിക് ജെയിംസണെ അടുത്തറിയാന്‍ ഈ ഗ്രന്ഥം സഹായകരമാകും.