കേരളത്തിന്റെ ധൈഷണിക ജീവിതത്തിന്റെ വ്യവഹാരമണ്ഡലത്തെ വിപുലപ്പെടുത്തിയ ഏതാനും എഴുത്തുകാരുടെ ജീവിതവും രചനകളും പരിചയപ്പെടുത്തുകയാണ് അശോകന്‍ ഏങ്ങണ്ടിയൂര്‍ ഈ കൃതിയിലൂടെ
കേരളത്തിന്റെ ധൈഷണിക ജീവിതത്തിന്റെ വ്യവഹാരമണ്ഡലത്തെ വിപുലപ്പെടുത്തിയ ഏതാനും എഴുത്തുകാരുടെ ജീവിതവും രചനകളും പരിചയപ്പെടുത്തുകയാണ് അശോകന്‍ ഏങ്ങണ്ടിയൂര്‍ ഈ കൃതിയിലൂടെ. യാഥാസ്ഥിതികത്വത്തോട് കരളുറപ്പോടെ ഏറ്റുമുട്ടിയവര്‍, ജന്മിത്വത്തോട് അങ്കംകുറിച്ചവര്‍, പുരോഗമന പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍, കേരളം എന്ന യാഥാസ്ഥിതിക ഭൂമിയെ പുരോഗമനപാതയിലേക്ക് തിരിച്ചുവിടാന്‍ ജീവിതം മാറ്റി വച്ചവര്‍. യുഗപ്രഭാവനായ ജോസഫ് മുണ്ടശ്ശേരി മുതല്‍ ഇപ്പോഴും സജീവമായി എഴു ത്തുജീവിതം നയിക്കുന്ന പി വത്സല വരെയുള്ളവരുടെ പ്രചോദനാത്മകമായ ജീവിതങ്ങളിലൂടെയുള്ള യാത്രയാണീ ഗ്രന്ഥം.