''അവരുടെ ഹൈന്ദവരാഷ്ട്ര സ്വപ്നത്തില്‍ പ്രഥമ പൗരത്വം ഹിന്ദുക്കള്‍ക്കാണ്. കമ്യൂണിസ്റ്റുകള്‍, മുസ്ലിങ്ങള്‍, ക്രൈസ്തവര്‍ എന്നിവരെല്ലാം ആ ഹിന്ദുരാഷ്ട്രത്തിനു വെളിയിലോ അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് കീഴടങ്ങിയോ ജീവിക്കേണ്ടവരാണ്! കാരണം അവരെല്ലാം ഹിന്ദുത്വ വീക്ഷണത്തില്‍ വരത്തന്മാരാണ്. ഈ ഹിന്ദുദേശീയവാദ സങ്കല്പ്പ സ്വര്‍ഗത്തില്‍ കളിയാടുന്നത് വൈദിക ഭൂതകാലമാണ്. അതിന്റെ സങ്കല്പ്പലോകം എത്രമാത്രം ചരിത്രവിരുദ്ധമാണ് എന്നത് മാത്രമല്ല പ്രസക്തമായിട്ടുള്ളത്; മറിച്ച് ഇവരുടെ രാഷ്ട്രസങ്കല്‍പ്പം എത്രമാത്രം വിനാശകരമായി ഇന്ത്യന്‍ ജീവിതത്തെ പ്രാകൃതത്വത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നതുകൂടി നാം മനസിലാക്കേണ്ടിയിരിക്കുന്നു.''
അവതാരികയില്‍ റൊമിലാ ഥാപ്പര്‍