പോയ കാലത്തിന്റെ താമ്രലിഖിതങ്ങള്പോലെ അടയാളപ്പെടുത്തപ്പെട്ട ജീവിതരേഖകളും ആധുനിക ജീവിതത്തിന്റെ സംഘര്‍ഷസ്ഥലികളും
എം രാഘവന്റെ കഥകളെ വേറിട്ടതാ
ക്കുന്നു. സാര്‍വ്വജനീനമായ ജീവിതാനുഭവങ്ങളെ സവിശേഷമായി അവതരിപ്പിക്കുന്ന കഥകള്‍ മയ്യഴി എന്ന കഥാഭൂമിയില്നിന്നും ഉരുവം കൊണ്ടവയാണ്. കഥാനുഭവത്തിന്റെ നനുത്ത
ദുഃഖസ്പര്ശങ്ങള് പേറുന്നവയാണീ സമാഹാരത്തിലെ ഓരോ കഥകളും.