Pusthakavartha January 2020
Download (6.65 MB)
കണ്ണൂര്‍ ജില്ലയിലെ കുറ്റിക്കോലില്‍ ജനിച്ചു. അച്ഛന്: പറശ്ശിനി മഠപ്പുര കുഞ്ഞിരാമന്, അമ്മ: തൈക്കണ്ടി കല്യാണി. കുറ്റിക്കോല്‍ സൗത്ത് എല്‍ പി സ്കൂള്‍, മൂത്തേടത്ത് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദം. നാടകരംഗത്തും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിലും ശാസ്ത്രസാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങി സാമൂഹ്യസാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. ദീര്‍ഘകാലം കുറ്റിക്കോല്‍ യുവജനവായനശാലയുടെ സെക്രട്ടറിയും ലൈബ്രേറിയനുമായിരുന്നു. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. തമോഗര്‍ത്തം (നാടകങ്ങള്‍), ചിത്രശലഭങ്ങളുടെ പൂമരം (ബാലസാഹിത്യം), ഭീഷ്മരും ശിഖണ്ഡിയും(നോവല്‍) കവിതയിലെ വൃത്തവും താളവും (പഠനം), അടയാളം (കവിതകള്‍), ഇര, (ഖണ്ഡകാവ്യം), അകമുറിവുകള്‍ (കവിതകള്‍) എന്നിവയാണ് പ്രസിദ്ധീകൃതമായ പ്രധാന കൃതികള്‍. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ാീ്വവശ്യമഹമി (മൊഴിയാളന്‍) എന്ന ഉപഭോക്തൃനാമത്തിലും സജീവമാണ്.