Skip to main content
Prof. Adhinad Gopi

ജനനം : 1929. മാതാപിതാക്കള്‍ : വേലായുധന്‍ വൈദ്യര്‍  പ്രാക്കുളം ദേവകി. കൊല്ലം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, സാഹിത്യവിശാരദ് പാസായശേഷം, തിരുവനന്തപുരം സംസ്‌കൃതകോളേജില്‍ നിന്ന് ബി എ മലയാളവും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം എ മലയാളവും നേടി. 1957 ല്‍ കൊല്ലം ശ്രീനാരായണ കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ചേര്‍ത്തല, വര്‍ക്കല, കൊല്ലം എസ് എന്‍ കോളേജുകള്‍, കൊല്ലം ശ്രീനാരായണ വനിതാകോളേജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1980 മുതല്‍ 1985 വരെ കൊല്ലം എസ് എന്‍ കോളേജിലെ മലയാളവിഭാഗം മേധാവിയായിരുന്നു. 1985 ല്‍ വിരമിച്ചു. കവി, പ്രഭാഷകന്‍, നിരൂപകന്‍, ഭാഷാശാസ്ത്രജ്ഞന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കൊല്ലം എസ് എന്‍ കോളേജ് ജങ്ഷനില്‍ ഗോകുലത്തില്‍ സ്ഥിരതാമസം. 
കൃതികള്‍: മലയാളഭാഷ അകവും പുറവും, മലയാള കവിതയിലെ ഉന്നത ശിരസുകള്‍, നന്മയെ തൊട്ട് എന്നും തിന്മ, നര്‍മ്മവും മര്‍മ്മവും, മലയാളഭാഷ അറിവിന്റെ നുറുങ്ങുകള്‍, വിദ്യാര്‍ത്ഥി  വ്യാകരണം, കുമാര പൂജ, കറുത്ത കാലത്തിന്റെ ശബ്ദം, തിരിഞ്ഞു നോക്കി നടക്കുക, ശകുന്തള വനജ്യോത്സ്‌ന അല്ല, മലയാള ഭാഷാവ്യാകരണം ഒരു സമഗ്ര പഠനം, സമകാലികം, മലയാള കവിത വേറിട്ട കാഴ്ചകള്‍, മലയാളം ശൈലി പ്രയോഗം ലിപി, ശ്രീമദ് ഭഗവത്ഗീത
പുരസ്‌കാരങ്ങള്‍: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ് റ്റിറ്റിയൂട്ട് നല്കിയ 2016 ലെ ഏറ്റവും മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്‌കാരം തിരിഞ്ഞുനോക്കി നടക്കുക, എന്ന കൃതിക്കാണ് ലഭിച്ചത്. കേരള സാംസ്‌കാരിക വകുപ്പ് വീണപൂവ് ശതാബ്ദി അവാര്‍ഡ് കുമാര പൂജ എന്ന കൃതിക്ക് 2014 ല്‍ ലഭിച്ചു. മലയാള ഭാഷാവ്യാകരണം ഒരു സമഗ്രപഠനം എന്ന കൃതിക്ക് പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഭാര്യ    :    പരേതയായ വി ഇന്ദിര, 
മക്കള്‍    :    ഡോ. ഐ ജി ഷിബി, ഐ ജി ഷിലു 
മരുമക്കള്‍     :    ഡോ. എ ശ്രീരഞ്ജിനി
        പ്രൊഫ. സന്ധ്യാ സി വിദ്യാധരന്‍ 
 

Books Published by Author