Pusthakavartha January 2020
Download (6.65 MB)
പി വി കുഞ്ഞിക്കണ്ണന്. 1949 ല്‍ കാസര്‍ഗോഡ് ജില്ലയിലെ പനയാല്‍ ഗ്രാമത്തില്‍ ജനനം. അച്ഛന്: വി അമ്പു. അമ്മ: പി വി മാധവി. അദ്ധ്യാപകനായിരുന്നു. 2004 ല്‍ വിരമിച്ചു.
തലമുറകളുടെ ഭാരം (ചെറുകാട് അവാര്‍ഡ്) സൂര്യാപേട്ട് (അബുദാബി ശക്തി അവാര്‍ഡ്) ഇളകിയാടുന്ന മൗനം (എ പി കളയ്ക്കാട് അവാര്‍ഡ്) ഖനിജം, ഏക്താര, ലോപസന്ധി (നോവലുകള്‍) അടിത്തട്ടിലെ ആരവം, നന്ദിഗ്രാം (കഥാസമാഹാരം) സമയതീരം (നാടകം) എ കെ ജി (തിരക്കഥ) എന്നിവയാണ് മറ്റ് കൃതികള്‍.
കേരള സാഹിത്യഅക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്, പ്രൊഫ. എ സുധാകരന് സാംസ്കാരിക അവാര്‍ഡ്, നാടകരചനയ്ക്ക് പുരോഗമന കലാസാഹിത്യസംഘം സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ചു. 'ദ ഗ്രെയ്റ്റ് ട്രയല്‍' എന്ന നാടക മത്സരത്തില്‍ മികച്ച അവതരണത്തിനുള്ള അവാര്‍ഡ് നേടി.
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഉപാദ്ധ്യക്ഷന്‍, പുരോഗമന കലാസാഹിത്യ സംഘം ഉപാദ്ധ്യക്ഷന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഭാര്യ : എ വി സാവിത്രി
മക്കള്‍ : സന്തോഷ്, സൗമ്യ
വിലാസം : പി വി കെ പനയാല്‍
പി ഒ അജാന്ദര്
വഴി ആനന്ദാശ്രമം
കാസര്‍ഗോഡ് ജില്ല 671531
ഫോണ്‍ : 9495191071