Skip to main content

കാസര്‍കോട് ജില്ലയില്‍ കയ്യൂരിനടുത്തുള ക്ലായിക്കോട് ഗ്രാമത്തില്‍ ഇകെ രാഘവന്റെയും കെവി കല്യാണിയുടെയും മകനായി ജനിച്ചു. മലയാളത്തില്‍ എംഎയും ബിഎഡും നേടി. കേരളപ്രസ് അക്കാദമിയില്‍ നിന്ന്  ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ. 
മംഗളം, ദേശാഭിമാനി, ദീപിക, കേരളകൗമുദി, സിറാജ്, എക്‌സ്‌ക്ലൂസീവ് തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ആരംഭിച്ചപ്പോള്‍ തിരുവനന്തപുരം ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടറായി. 
റിപ്പോര്‍ട്ടര്‍ ടിവിയിലാരംഭിച്ച മലയാളത്തിലെ ആദ്യത്തെ പ്രതിദിന ആക്ഷേപഹാസ്യവിമര്‍ശനപരിപാടിയായ ഡെമോക്രെയ്‌സിയുടെ നിര്‍മാതാവും അവതാരകനും ആയി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചിത്രം വിചിത്രം എന്ന പ്രതിദിന സറ്റയര്‍ ഷോയുടെ അവതാരകനും നിര്‍മാതാവുമാണ്. 
ചിരിയുടെ കൊടിയേറ്റം, ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. 
തിലകന്‍ ട്രസ്റ്റിന്റെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം (2015), മികച്ച ആക്ഷേപഹാസ്യപരിപാടിക്ക് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാവിഷന്റെ ടെലിവിഷന്‍ പുരസ്‌കാരം (2015), വയലാര്‍ രാമവര്‍മ സാംസ്‌കാരിക സമിതിയുടെ മാധ്യമപുരസ്‌കാരം (2014), മികച്ച ആക്ഷേപഹാസ്യപരിപാടിയുടെ അവതാരകനുള്ള കോഴിക്കോട് ടെലിവിഷന്‍ പ്രേക്ഷകസമിതിയുടെ കാഴ്ച പുരസ്‌കാരം (2015), മികച്ച റിപ്പോര്‍ട്ടിംഗിനുള്ള കലാകേരളം പുരസ്‌കാരം (2012) എന്നിവ ലഭിച്ചു. ഒരുലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന പുസ്തകത്തിന് നവരസം സംഗീത സഭയുടെ ഗോവിന്ദ് രചനാ പുരസ്‌കാരവും ലഭിച്ചു. 
ഭാര്യ    :    പി കെ സൗമ്യ (ക്ഷീരവികസനവകുപ്പ്)
മകള്‍    :    പി കെ തേജസ്വിനി.

Books Published by Author