Skip to main content
Jacob punnos

പത്തനംതിട്ട ജില്ലയില്‍ റാന്നി കുരുടാമണ്ണില്‍ പുന്നൂസിന്റെയും അന്നമ്മയുടെയും മകനായി 1952 ആഗസ്ത് 12 ന് ജനിച്ചു. മാവേലിക്കര ഈരേഴ ഗവ: എല്‍ പി സ്‌കൂള്‍, ഓലകെട്ടിയമ്പലം തെക്കേക്കര ഗവണ്‍മെന്റ് യു പി സ്‌കൂള്‍, റാന്നി എസ് സി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജില്‍ പ്രീഡിഗ്രി പഠനം. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബി എസ് സി ബിരുദം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിസിക്‌സില്‍ എം എസ് സി ബിരുദം. 1975 ല്‍ ഐ പി എസ് ലഭിച്ചു. ഐ പി എസില്‍ ഒന്നാം റാങ്ക്. 1976 ല്‍ ഐ പി എസിലെ ഏറ്റവും മികച്ച ട്രെയിനിക്കുള്ള പ്രധാനമന്ത്രിയുടെ ബാറ്റണ്‍ പുരസ്‌കാരം ലഭിച്ചു. 1977 ല്‍ തലശ്ശേരിയില്‍ എ എസ്പിയായി ആദ്യ നിയമനം. 1996 ലും 2005 ലും രാഷ്ട്രപതിയില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരളാ പൊലീസിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചു. കേരളാ പൊലീസ് നിയമം, ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് പദ്ധതി, കടലോരജാഗ്രതാ സമിതി, കേരളാ പൊലീസ് അക്കാദമി, ധീരസ്മൃതിഭൂമി, പൊലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ പദ്ധതികള്‍ എന്നിവയുടെ മുഖ്യ ശില്പി. 2008 മുതല്‍ 2012 വരെ കേരളാ സംസ്ഥാന പൊലീസ് മേധാവി. 2012- ആഗസ്ത് 31-ന് സര്‍വ്വീസില്‍നിന്ന് വിരമിച്ചു. വിരമിച്ച ശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്, കണ്ണൂര്‍ മുണ്ടയാട് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിന്റെ മുഖ്യ ചുമതല വഹിച്ചു. 2015-16 ല്‍ കെല്‍ട്രോണ്‍ ചെയര്‍മാന്‍; ഇപ്പോള്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍, സംസ്ഥാന സുരക്ഷാ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 
ഭാര്യ    :    പ്രൊഫസര്‍ റബേക്കാ തോമസ്, 
        മാര്‍ ബസേലിയോസ് എഞ്ചിനീയറിങ് കോളേജ്.
        തിരുവനന്തപുരം.
മക്കള്‍     :    റൂബന്‍ ജേക്കബ്, റിസര്‍വ്വ് ബാങ്ക് ന്യൂസിലന്റ്
         തോമസ് ജേക്കബ്, ബാംഗ്ലൂര്‍.
വിലാസം     :    65, യമുനാകോളനി, കുടപ്പനക്കുന്ന് പി ഒ,
        തിരുവനന്തപുരം - 695043
മൊബൈല്‍    :     9446111221
 

Books Published by Author