Skip to main content

അമേരിക്കന്‍ ഫിക്ഷന്‍ എഴുത്തുകാരന്‍. ജനനം 1896 സെപ്തംബര്‍. മരണം 1940 ഡിസംബര്‍. മിനിസോട്ടയിലെ സെന്റ് വാളില്‍ ഒരു ഉപരി മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ചു. ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ജനസമ്മതിയും ഖ്യാതിയും സൗഭാഗ്യങ്ങളും ലഭിച്ചുവെങ്കിലും അദ്ദേഹം തന്റെ ജീവിതകാലത്ത് വിമര്‍ശനാത്മകമായി വിലയിരുത്തപ്പെട്ടിരുന്നില്ല. എന്നാല്‍ മരണാനന്തരം അദ്ദേഹം ഏറ്റവും ശ്രദ്ധേയനായ അമേരിക്കന്‍ ഗ്രന്ഥകാരനായി വാഴ്ത്തപ്പെട്ടു. ദ സൈഡ് ഓഫ് പാരഡൈസ്, ദി ബ്യൂട്ടിഫുള്‍ ആന്റ് ഡാമ്ഡ്, ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി, ടെന്റര്‍ ഈസ് നൈറ്റ് എന്നിവ തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ദി ടൈക്കൂണ്‍ എന്ന അപൂര്‍ണ്ണമായ പുസ്തകം മരണാനന്തരം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

Books Published by Author