Skip to main content
M P Sukumaran Nair

കോട്ടയം നീണ്ടൂരിലെ മൂഴിക്കുളങ്ങരയില്‍ മനപ്പറമ്പില്‍ വീട്ടില്‍ ജനനം. അച്ഛന്‍: പി പത്മനാഭപിള്ള, അമ്മ: പി ജാനകിയമ്മ.
ബി എസ് സി ബിരുദത്തിനുശേഷം പൂനയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്നും ഡിപ്ലോമയെടുത്തു. പൂനയിലെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍നിന്നും സിനിമ ആസ്വാദനത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടി.
അനന്തരം, മതിലുകള്‍, വിധേയന്‍ എന്നീ ചിത്രങ്ങളില്‍ അടൂര്‍ ഗോപാലകൃഷ്ണനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപരാഹ്നം, കഴകം, ശയനം എന്നിവ പ്രധാന ചിത്രങ്ങള്‍. ദൂരദര്‍ശനുവേണ്ടിയും കെ എസ് എഫ് ഡി സിക്കുവേണ്ടിയും സി-ഡിറ്റിനുവേണ്ടിയും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നിര്‍മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
വിലാസം : സി എഫ് 9/7/228 തിലക് നഗര്‍
  നാലാഞ്ചിറ പി ഒ
  തിരുവനന്തപുരം - 695 015
ഫോണ്‍ : 0471 - 2531519
email : tvm_sukunair@sancharnet.in

Books Published by Author