Skip to main content
M Gokuldas

ചരിത്രപ്രസിദ്ധമായ മയ്യഴിയില്‍ ജനിച്ചു. അച്ഛന്‍ മംഗലാട്ട് കുഞ്ഞിരാമന്‍. അമ്മ തൈയുള്ളതില്‍ മാധവി അമ്മ. ഗവ: ഹൈസ്‌കൂള്‍, മഹാത്മാഗാന്ധി കോളേജ് മാഹി എന്നിവിടങ്ങൡായി വിദ്യാഭ്യാസം. ആദ്യകഥ മലയാളനാട് വാരികയില്‍. മാതൃഭൂമി, ഭാഷാപോഷിണി, ദേശാഭിമാനി, കലാകൗമുദി എന്നീ ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിയിട്ടുണ്ട്. ആകാശവാണി നിലയങ്ങളില്‍ (കോഴിക്കോട്, തിരുവനന്തപുരം) കഥകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കഥയ്ക്ക് പുറമെ കവിതയും ഫീച്ചറും എഴുതാറുണ്ട്. മലയാളത്തില്‍ ആദ്യമായി പ്രവാസ എഴുത്തുകാരെക്കുറിച്ചുള്ള സമഗ്രമായ ഫീച്ചര്‍ തയ്യാറാക്കി. (എഴുത്തുകാരുടെ നഗരം) കഥയ്ക്ക് വിവിധ സാംസ്‌കാരിക സംഘടനകളുടെ ചെറുതും വലുതുമായി പതിനഞ്ചില്‍പ്പരം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ദൂരദര്‍ശനുവേണ്ടി മണ്‍മറഞ്ഞ ചലചിത്രപ്രതിഭകളായ എം കൃഷ്ണന്‍നായര്‍, ഭരതന്‍, മോനിഷ, ബാലന്‍ കെ നായര്‍, ബഹദൂര്‍ എന്നിവരുടെ സ്മൃതിചിത്രങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. ദൂരദര്‍ശനുവേണ്ടി എഴുത്തുകാരുമായുള്ള അഭിമുഖവും ചെയ്തിട്ടുണ്ട്. ജോലിയും ജീവിതവുമായി കുറച്ചുകാലം ബോംബെയിലായിരുന്നു.
കൃതികള്‍: ഒരൊഴിഞ്ഞസ്ഥലം, കടലിന്റെ വഴികള്‍, എഴുത്തുകാരുടെ നഗരം, നഗരാന്തരം (എഡിറ്റര്‍), സമകാലീന കഥകള്‍ (എഡിറ്റര്‍), മഴപെയ്യുമ്പോള്‍, എം മുകുന്ദന്‍ എഴുത്ത് ജീവിതം കഥകള്‍, കുട്ടികളുടെ കുഞ്ചന്‍നമ്പ്യാര്‍,     നമ്മുടെ വിവേകാനന്ദന്‍.

ഭാര്യ    :    ശകുന്തള ദാസ്
വിലാസം    :    കൗസ്തുഭം
        നടുവട്ടം, പി ഒ, നോര്‍ത്ത് ബേപ്പൂര്‍
        കോഴിക്കോട്-673015

Books Published by Author