Skip to main content

ആലപ്പുഴ കുട്ടനാട്ട് മങ്കൊമ്പില്‍ 1938 ജൂണ്‍ 10 നു ജനിച്ചു. അച്ഛന്‍ കടമ്പിന്‍തറ പത്മനാഭപ്പണിക്കര്‍, അമ്മ പാട്ടത്തില്‍ മീനാക്ഷിയമ്മ. മങ്കൊമ്പ് അവിട്ടം തിരുനാള്‍ സ്‌കൂള്‍, ആലപ്പുഴ എസ് ഡി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1960 ല്‍ ഒന്നാം ക്ലാസും ഒന്നാം റാങ്കുമായി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി എ ഓണേഴ്‌സ് പാസായി. 
സെന്റ് തോമസ് കോളേജ്, പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും പ്രൊഫസറായും ജോലി നോക്കി. ഇംഗ്ലീഷിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനത്തിന് കോഴിക്കോടു യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി. 1992 ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി.
1981 ലെ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് നേടിയ റഷ്യന്‍ സാഹിത്യം എന്ത്? എന്തുകൊണ്ട്?, ലെനിന്‍ പിറന്ന മണ്ണില്‍ തുടങ്ങി ഇരുപതു പുസ്തകങ്ങള്‍ മലയാളത്തിലും പോയറ്റ്‌സ് ഇന്‍ എ ചേഞ്ചിങ് വേള്‍ഡ് തുടങ്ങി ആറു പുസ്തകങ്ങള്‍ ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷില്‍ രണ്ടു പാഠപുസ്തകങ്ങള്‍ രചിച്ചു. അവ നിരവധി യൂണിവേഴ്‌സിറ്റികളില്‍ പാഠ്യപുസ്തകങ്ങളായിട്ടുണ്ട്. 
ഭാര്യ : നാരായണിക്കുഞ്ഞമ്മ
മക്കള്‍ : മീന, രാജു, മായ
മേല്‍വിലാസം : എളമക്കര
  സുദര്‍ശനം
  എറണാകു

Books Published by Author

No Books Published by the Author