Skip to main content
Dr D Jayadevadas

ജെ ദേവദാനം, എസ് നേശമ്മ എന്നീ അദ്ധ്യാപക ദമ്പതികളുടെ 5 മക്കളില്‍ 4-ാമനായി 1942 ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. നെയ്യാറ്റിന്‍കര ഗവ. ഹൈസ്‌കൂള്‍, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1969 ല്‍ കേരള സര്‍വ്വകലാശാലയില്‍നിന്നും എം എയും 1974 ല്‍ പി എച്ച് ഡിയും നേടി.
കേരള സംസ്ഥാന കൃഷി വകുപ്പില്‍ എല്‍ ഡി ക്ലാര്‍ക്ക്, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ അസോസിയറ്റ് പ്രൊഫസര്‍, സ്റ്റേറ്റ് എന്‍സൈക്ലോപീഡിയാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, കേരള സര്‍വ്വകലാശാലയില്‍ ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍, കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍, പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍, സര്‍വ്വകലാശാലാ രജിസ്ട്രാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സര്‍വ്വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍റ്റി അംഗമായിരുന്നു. 2002 നവംബറില്‍ റിട്ടയര്‍ ചെയ്തു. റിട്ടയര്‍ ചെയ്ത ശേഷം 3 വര്‍ഷം സര്‍വ്വകലാശാലയുടെ ക്രിസ്ത്യന്‍ സ്റ്റഡി സെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ചിന്റെ ഡയറക്ടറായിരുന്നു. 2011 മുതല്‍ ചിന്ത പബ്ലിഷേഴ്‌സില്‍ എഡിറ്റര്‍.
പ്രധാന കൃതികള്‍: ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം, രാഷ്ട്രതന്ത്രപ്രവേശം, ഇന്ത്യാ ചരിത്രം-പ്രാചീന കാലം (തര്‍ജുമ), രാഷ്ട്ര തന്ത്ര തത്വങ്ങള്‍ (നേശന്‍ ടി മാത്യുവിനൊപ്പം), രാഷ്ട്രതന്ത്രം (റ്റി ജെ ചന്ദ്രചൂഡനൊപ്പം) എന്നീ ഗ്രന്ഥങ്ങള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. കേരളത്തിലെ മഹദ് വ്യക്തിത്വങ്ങള്‍, വിദ്യാഭ്യാസം പ്രതിലോമപ്രവണതകള്‍, ആഗോളവല്ക്കരണം കെട്ടുകഥകളും വസ്തുതകളും, വര്‍ളികളുടെ കലാപം, തേഭാഗാ സമരം, ഫലപ്രദമായ മാനേജ്‌മെന്റ് (പരിഭാഷ) എന്നിവ ചിന്ത പ്രസിദ്ധീകരിച്ചു.  ജൃീളശഹല ീള വേല കിറശമി ഇവൗൃരവ, ണീൃസശിഴ രഹമ ൈുീഹശശേര െശി ഗലൃമഹമ.
ഭാര്യ    :    ടി സി ലില്ലി ഗ്രേസ് 
മക്കള്‍    :    ഡോ. അനിഷ്യ
        ഡോ. അയോണ
 

Books Published by Author