Skip to main content
Araykkal Abdulkhader

1948 ആഗസ്ത് 31 ന് തൃശൂര്‍ ജില്ലയില്‍ കൊരട്ടിയില്‍ ജനനം. വീട്ടുകാരും  ബന്ധുക്കളും അയല്‍ക്കാരുമെല്ലാം അന്തുക്കായി എന്ന് വിളിക്കുന്നു. പിതാവ്: അറയ്ക്കല്‍ ഹൈദ്രോസ്. മാതാവ്: തേമാലിപ്പറമ്പില്‍ സൈനബ. ഇവരുടെ പത്തുമക്കളില്‍ ഏറ്റവും ഇളയ പുത്രന്‍ കൊരട്ടിയിലെ ചര്‍ച്ച് എല്‍ പി സ്‌കൂളിലും എം എ എം ഹൈസ്‌കൂളിലും എസ് എസ് എല്‍ സി വരെ പഠനം. തുടര്‍ന്നു ആലുവ യു സി കോളേജില്‍ പ്രീഡിഗ്രി. അവിടെത്തന്നെ ബി എ സൈക്കോളജിക്കു ചേര്‍ന്നുവെങ്കിലും തപാല്‍ വകുപ്പില്‍ ക്ലാര്‍ക്ക് ആയി ജോലി കിട്ടിയതിനാല്‍ പഠനം നിര്‍ത്തി. പിന്നീട് വിദൂര വിദ്യാഭ്യാസം വഴി അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി എ പൂര്‍ത്തിയാക്കി. 1970 ല്‍ ആര്‍മി തപാല്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന്‍. തുടര്‍ന്നുള്ള ആറു വര്‍ഷം ആര്‍മിയില്‍ വാറണ്ടോഫീസര്‍ തസ്തികയില്‍. ഇക്കാലത്തു എഴുതിയ നോവലാണ് പള്ളിവേട്ട. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു സിവില്‍ പോസ്റ്റാഫീസിലേക്കു തിരിച്ചുവന്ന ശേഷം വിവാഹം. എറണാകുളം ജില്ലയിലെ ചാത്തനാട് ലൂയിസ് ഡിക്കോത്തിന്റെയും റോസിന്റെയും മകള്‍ മേഴ്‌സിയാണ് ഭാര്യ. രണ്ടു മക്കള്‍. 2008 ആഗസ്ത് 31 ന് വടക്കാഞ്ചേരി ഹെഡ് പോസ്റ്റാഫീസിലെ പോസ്റ്റ്മാസ്റ്റര്‍ തസ്തികയില്‍ നിന്ന് റിട്ടയര്‍ ചെയ്തു.
വിലാസം    :    അറയ്ക്കല്‍ അബ്ദുള്‍ ഖാദര്‍
        റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്റര്‍
        പിലക്കാട് പി ഒ പരവൂര്‍
        തൃശൂര്‍ ജില്ല 

Books Published by Author