Skip to main content

വസന്തത്തില്‍ തരിശാകുന്ന പൂമരം (അവലോകനം)

ഒറ്റയ്ക്ക് നിന്നു പൂത്തുലയുന്ന മരങ്ങള്‍ പോലെയാണ് ഷീബ ഇ കെയുടെ രചനകള്‍. വേറിട്ടു നില്ക്കുമ്പോഴും ഭൂമിയുടെ ആഴപ്പരപ്പുകളില്‍ത്തന്നെയാണതിന്റെ നില. ഒറ്റപ്പെടലിന്റെയും പ്രവാസാനുഭവത്തിന്റെയും വിങ്ങലുകള്‍ പേറുന്ന അഞ്ചുനോവലെറ്റുകളാണ് ഈ കൃതിയില്‍ ചേര്‍ത്തിട്ടുള്ളത്. വലിയ കൊടുങ്കാറ്റുകളല്ല ചെറിയ ഇലയനക്കങ്ങളാണ് ഇതിലെ കഥാപാത്രങ്ങളെ ഉലയ്ക്കുന്നത്. പ്രകൃതിയും ജനനിബിഡ ഇടങ്ങളും ഈ നോവലെറ്റുകളില്‍ കഥാപാത്രമാകുന്നു. നേര്‍ത്ത കുളിരുള്ള ഒരുപ്രഭാതം പോലെ പ്രസന്നമായ ചെറുനോവലുകളുടെ ലോകത്തിലേക്ക് നമ്മെ കൂടെക്കൂട്ടുന്നു ഈ എഴുത്തുകാരി.

BUY NOW

ലെസ്‌ബോസ് മലയാളത്തിലെ ലെസ്ബിയന്‍ കഥകള്‍ (അവലോകനം)

സ്വാതന്ത്ര്യമെന്നാല്‍ ലൈംഗിക സ്വാതന്ത്ര്യം കൂടിയാണ്. സ്ത്രീയും സ്ത്രീയും തമ്മിലുള്ള അനുരാഗം അസംബന്ധമെന്നു ഗണിച്ചിരുന്നൊരു കാലമുണ്ട്. ഇപ്പോഴും അങ്ങനെ കരുതുന്നവരുമുണ്ട്. ലൈംഗികതയിലെ ഭിന്നാഭിരുചികളെ ജനാധിപത്യപരമായി അഭിസംബോധന ചെയ്യേണ്ടത് പരിഷ്‌കൃത സമൂഹങ്ങളുടെ ഉത്തരവാദിത്വമാണ്. മനുഷ്യശരീരത്തെയും മനുഷ്യകാമനകളെയുംപറ്റി കൂടുതല്‍ ശാസ്ത്രീയ ധാരണകള്‍ ഇന്നുണ്ട്. എതിര്‍ലിംഗങ്ങളോടുതന്നെ ലൈംഗികാഭിനിവേശം ഉടലെടുക്കണമെന്നില്ല എന്നും ഭിന്നാഭിരുചികള്‍ സ്വാഭാവികമാണെന്നും ഇന്നു തിരിച്ചറിയുന്നു. ഈ ജീവിതാവസ്ഥകളോട് മലയാളത്തിലെ ചെറുകഥാ പ്രതിഭകള്‍ തങ്ങളുടെ രചനകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 1947 ല്‍ മാധവിക്കുട്ടി, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ 'സ്ത്രീ' വായനക്കാരെ ഞെട്ടിച്ചുവെങ്കിലും ലെസ്ബിയന്‍ കഥയെന്ന പേരില്‍ അതു തിരിച്ചറിയപ്പെട്ടോയെന്നു സംശയമാണ്. എന്നാല്‍ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ ആ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാധവിക്കുട്ടി മുതല്‍ ഇന്ദുമേനോന്‍ വരെയുള്ള മലയാള കഥാകൃത്തുക്കളുടെ ശ്രദ്ധേയമായ ലെസ്ബിയന്‍ കഥകളുടെ സമാഹാരമാണീ പുസ്തകം.

BUY NOW

ഉത്തര (അവലോകനം)

ഇനിയും ഈ രാജ്യത്ത് ഒരു ദേവദാസിയും ജനിക്കാതിരിക്കട്ടെ എന്ന സന്ദേശത്തോടെ അനാചാരങ്ങള്‍ക്കെതിരായി ആര്‍ത്തിരമ്പുന്ന യുവതയുടെ ചിത്രം കാട്ടിത്തന്ന് അനിതാദാസ് പറയുന്നത് ഉത്തര എന്ന ദേവദാസിയുടെ ജീവിത കഥയാണ്. ഉച്ചുംഗിമലയിലെ ശ്രീദുര്‍ഗ്ഗാ ദാസിയാവാനൊരുങ്ങുന്നതു മുതല്‍ താനൊരിക്കല്‍ തന്റെ ജീവനായി കരുതി സ്‌നേഹിച്ചിരുന്ന കാമുകന്റെ കൈകളില്‍ വീണൊടുങ്ങുന്നതുവരെയുള്ള ജീവിതം സരസമായി വിവരിച്ചിരിക്കയാണ് ഗ്രന്ഥകാരി ഉത്തര എന്ന ഈ നോവലില്‍. തികച്ചും വായനാസുഖമുള്ള ഈ നോവല്‍ വന്‍തോതില്‍ സ്വീകരിക്കപ്പെടും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

BUY NOW

Latest Releases

AWARD WINNING

തിളച്ചമണ്ണില്‍ കാല്‍നടയായി

പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ തിളച്ചമണ്ണിൽ കാൽനടയായി എന്ന പുസ്തകത്തിന്റെ റോയൽറ്റി തുക പ്രളയ ദുരിതാശ്വാസത്തിന്.

ഇരുപതാം നൂറ്റാണ്ടില്‍ കേരളമണ്ണിനെ ചൂടുപിടിപ്പിച്ച ഒട്ടേറെ പരിവര്‍ത്തന, സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെ നടുവിലൂടെയാണ് ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ നടന്ന് മുന്നേറിയത്. വൈവിദ്ധ്യമാര്‍ന്ന അത്തരം അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭൂമിക. കവി, ഭാഷാഗവേഷകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടു. ഭാഷയ്ക്കും സാഹിത്യത്തിനും എന്നെന്നും ഓര്‍മ്മിക്കാവുന്ന സംഭാവനകള്‍ നല്കി. ലോകമലയാള സമ്മേളനത്തിലൂടെ ലോകത്തിന്റെ മുന്നില്‍ മലയാളത്തിന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടി. ആ അനുഭവങ്ങളുടെ രേഖാരൂപമാണ് തിളച്ചമണ്ണില്‍ കാല്‍നടയായി എന്ന ആത്മകഥ.

കാലം മറക്കാത്ത കഥകള്‍

കെ. ആർ. മല്ലിക എഡിറ്റ് ചെയ്ത് ചിന്ത പ്രസിദ്ധീകരിച്ച 'കാലം മറക്കാത്ത കഥകൾ' എന്ന കഥാ സമാഹാരത്തിന്റെ റോയൽറ്റി തുകയായ ഒരു ലക്ഷം രൂപ പ്രളയ ദുരിതാശ്വാസത്തിലേക്ക് സംഭാവന ചെയ്തു.
കാലത്തിനു മുന്നില്‍ കഥകള്‍കൊണ്ട് സ്ഥാപിച്ച അടയാളങ്ങളുടെ വീണ്ടെടുപ്പാണ് ഈ കൃതി. അറുപതു വയസ്സായ കേരളത്തിന് ചിന്തയുടെ ഉപഹാരം.

FEATURED BOOKS

BEST SELLERS