എകര്‍ന്ന മലപോലെ പടര്‍ന്ന വള്ളിപോലെ

കൂടുതൽ വിവരങ്ങൾ
രചയിതാവ് വി കെ അനില്‍കുമാര്‍
പ്രകൃതി കേന്ദ്രീകൃതമായ ഒരനുഷ്ഠാനം എങ്ങനെ മതകേന്ദ്രീകൃതമാകുന്നു എന്ന അന്വേഷണമാണ് എകര്‍ന്ന മലപോലെ പടര്‍ന്ന വള്ളിപോലെയെന്ന ഗ്രന്ഥത്തിന്റെ അടിസ്ഥാനം. ആര്യ കേന്ദ്രീകൃതമായ വിശ്വാസങ്ങളും ചിന്തകളും നമ്മുടെ എല്ലാ പഠന മേഖലകളെയും നിയന്ത്രിച്ചു നിര്‍ത്തുമ്പോള്‍ ദളിത് ജീവിതം എല്ലാ ചരിത്രപാഠങ്ങളില്‍നിന്നും തുടച്ചുമാറ്റപ്പെടുന്നു. ഇതു തെയ്യം പഠനത്തിലും നിലനില്ക്കുന്നു. പഠിതാവ് പാഠ്യവിഷയത്തേക്കാള്‍ ഉയര്‍ന്നുനില്ക്കുന്ന തരത്തിലായിരുന്നു, ആദ്യകാല തെയ്യം പഠനങ്ങള്‍. ആരെയും അതിശയിപ്പിക്കുന്ന തെയ്യത്തിലെ കീഴാള പ്രതിരോധജീവിതവും സവര്‍ണ്ണ തത്ത്വശാസ്ത്രങ്ങള്‍ക്കു ശക്തമായ ബദല്‍ എന്ന നിലയിലുള്ള തെയ്യത്തിന്റെ ആസ്തിത്വവും ആദ്യകാല പഠനങ്ങളില്‍ വേണ്ടവിധത്തില്‍ കടന്നുവന്നില്ല. തെയ്യം പഠനത്തിന്റെ പോരായ്മകള്‍ പരിശോധിക്കുന്ന വി കെ അനില്‍കുമാര്‍ തെയ്യക്കാരന്റെ പുരാവൃത്തങ്ങളിലേക്കും വിനിമയ പ്രകാരങ്ങളിലേക്കും അതിസൂക്ഷ്മമായി ജാഗ്രതയോടു കൂടി സഞ്ചരിക്കുന്നു. തെയ്യം പഠനങ്ങളില്‍ വരേണ്ടുന്ന ശാസ്ത്രീയവും സത്യസന്ധവും പ്രകൃതി കേന്ദ്രീകൃതവുമായ പഠനങ്ങള്‍ക്ക് ഒരു ആമുഖമോ മാര്‍ഗ്ഗദര്‍ശിയെന്നോ ഉള്ള നിലയില്‍ എകര്‍ന്ന മലപോലെ പടര്‍ന്ന വള്ളിപോലെ എന്ന ഈ കൃതി ഏറെ പ്രസക്തമാണ്.
₹240.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789390301348
1st
192
2021
Study
-
MALAYALAM

നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:എകര്‍ന്ന മലപോലെ പടര്‍ന്ന വള്ളിപോലെ
നിങ്ങളുടെ റേറ്റിംഗ്