വര്‍ത്തമാനകാലത്തോട് കലഹിക്കുന്ന എന്തോ ഒന്ന് കഥാകാരിയുടെ മനസ്സിനെ പ്രക്ഷുബ്ധമാക്കുന്നുണ്ട്. കര്‍ക്കിടകക്കടല്‍പോലെ ഇളകിമറിയുന്ന അദൃശ്യക്കടല്‍ ബീനയുടെ കഥകളില്‍ ഇരമ്പുന്നത് നമുക്ക് കേള്‍ക്കാം. ഏകാന്തത
മനുഷ്യവ്യഥകളില്‍ ഏറ്റവും തീവ്രതരമാണ്. ഏകാന്തതയുടെ ഉള്‍ച്ചുഴിയില്‍പ്പെട്ടുഴലുന്നവരുടെ ആത്മഭാഷണങ്ങളാണ് ബീനയുടെ കഥകള്‍. സ്ത്രീ ജീവിതത്തിന്റെ സവിശേഷമായ ഉള്‍പ്പിടച്ചിലുകള്‍ പേറുന്നു ഈ കഥകള്‍.