പുറത്തേക്കിറങ്ങി പോന്ന അവളുടെ പിന്നാലെ വന്ന്
വിനയന്‍ പിടിച്ചു നിര്‍ത്തി.
''എന്താ?''
അവള്‍ പുരികം ഉയര്‍ത്തി വെല്ലുവിളിയോടെ ചോദിച്ചു.
''നീ നായരല്ലേ?''
''അങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?''
അവള്‍ അതേ വീറില്‍ തിരിച്ചു ചോദിച്ചു.
''ഇല്ല. പക്ഷേ, ഞാന്‍ നായരാണെന്ന് അറിയത്തില്ലേ?
വിനയചന്ദ്രന്‍ നായര്‍ എന്നാണല്ലോ മുഴുവന്‍ പേര്.''
ഒറ്റ വാക്കില്‍ പ്രതിഷേധവും അപമാനവും,
തിരസ്‌കരണവും അവളറിഞ്ഞു.
ചരല്‍ വിരിച്ച മുറ്റത്ത് നിറയെ വീണു കിടക്കുന്ന മഞ്ഞ കോളാമ്പി പൂവിലേക്ക് ഏതാനും നിമിഷം തുറിച്ചു നോക്കി നിന്നിട്ട് എന്നത്തേയുംപോലെ സ്‌നേഹത്തോടെ വിനയന്റെ ഷര്‍ട്ടിലെ ബട്ടണില്‍ തെരുപിടിപ്പിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
''മനുഷ്യനെന്ന് തെറ്റിദ്ധരിച്ചു. പോകട്ടെ.''
അന്നേരം നല്ല മനോബലം ആയിരുന്നെന്നു
ഇപ്പോഴും മീരയ്‌ക്കോര്‍മ്മയുണ്ട്.
അതിവൈകാരികതയും വൈയക്തികതയും
അരങ്ങുവാഴുന്ന കഥാലോകത്ത് സാമൂഹ്യ
വിഷയങ്ങളുടെ സംഘര്‍ഷമേഖലയിലേക്കാണ്
എജ്ജാതി പെണ്ണിലെ കഥകള്‍ പ്രവേശിക്കുന്നത്. സാധാരണ
മനുഷ്യരുടെ ദൈന്യതയെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന
സന്ദര്‍ഭങ്ങളെ കീഴാള ജീവിതത്തിന്റെ ഉള്‍ക്കരുത്തായി
പരിവര്‍ത്തിപ്പിക്കുന്ന അത്ഭുതാവഹമായ രചനാ വൈഭവമാണ്
ഈ കഥാസമാഹാരത്തിലെ കഥകളില്‍ കാണുന്നത്.
അതിവൈകാരികതയും വൈയക്തികതയും
അരങ്ങുവാഴുന്ന കഥാലോകത്ത് സാമൂഹ്യ
വിഷയങ്ങളുടെ സംഘര്‍ഷമേഖലയിലേക്കാണ്
എജ്ജാതി പെണ്ണിലെ കഥകള്‍ പ്രവേശിക്കുന്നത്. സാധാരണ
മനുഷ്യരുടെ ദൈന്യതയെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന
സന്ദര്‍ഭങ്ങളെ കീഴാള ജീവിതത്തിന്റെ ഉള്‍ക്കരുത്തായി
പരിവര്‍ത്തിപ്പിക്കുന്ന അത്ഭുതാവഹമായ രചനാ വൈഭവമാണ്
ഈ കഥാസമാഹാരത്തിലെ കഥകളില്‍ കാണുന്നത്.