ഇച്ഛകളുടെ സൂക്ഷ്മതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവല്‍. പുരുഷ കാമനകളുടെ തീക്ഷ്ണതകളും സ്‌ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍കോയ്മയുടെ യാഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്‌ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു. മലയാള നോവല്‍ രചനയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പെരുമ്പടവത്തിന്റെ ഹൃദ്യമായ നോവല്‍.
കാമനകളുടെ സൂക്ഷ്മതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവല്‍. പ്രണയം, ലൈംഗികത, സദാചാരം, കുടുംബ സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയുടെ പാരസ്പര്യത്തെ സാധാരണക്കാരായ വ്യക്തികളുടെ ജീവിതത്തെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന ഇടത്താവളം ജീവിതം അത്രമേല്‍ നൈമിഷികമാണെന്ന് അനുവാചകനെ ബോദ്ധ്യപ്പെടുത്തും. പുരുഷകാമനകളുടെ തീക്ഷ്ണതകളും സ്‌ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍ കോയ്മയുടെ യാഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്‌ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു. മലയാള നോവല്‍ രചനയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പെരുമ്പടവത്തിന്റെ ഹൃദ്യമായ ഈ നോവല്‍ വായനാസമൂഹത്തിനായി സമര്‍പ്പിക്കുന്നു.