ചരിത്രത്തിന്റെ പ്രയാണത്തില്‍ പലപ്പോഴും തെറ്റുകളും ശരികളും മാറ്റി പതിപ്പിക്കപ്പെടുകയും വ്യക്തികളും പ്രസ്ഥാനങ്ങളും അവഗണിക്കപ്പെട്ടു പോവുകയും തിരസ്‌കരിക്കപ്പെട്ടുവെന്നു കരുതപ്പെടുന്നവ പലപ്പോഴും വീണ്ടെടുക്കപ്പെടുകയും ചെയ്യാറുണ്ട്.
അത്തരം ഒരു ഓര്‍ത്തെടുക്കലാണ് സ. എം എ ബേബി ഡോ. വേലുക്കുട്ടി അരയന്‍ എന്ന ഈ കൃതിയിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. ഇ എം എസ് നമ്പൂതിരിപ്പാട്, തഴവാ കേശവന്‍, സ്വാമി ബ്രഹ്മവ്രതന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ഡോ. ജി രാമചന്ദ്രന്‍, പി ഗോവിന്ദപ്പിള്ള എന്നിങ്ങനെ പ്രഗത്ഭരായ നിരവധി എഴുത്തുകാര്‍ ഡോ. അരയനെക്കുറിച്ച് പല കാലങ്ങളായി എഴുതിയിട്ടുള്ള ലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക