ദേശീയപ്രസ്ഥാനത്തിലെ സൂര്യതേജസ്സുകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് ടി ഡി വേലായുധന്‍
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യകാല ഏഴ് നേതാക്കളുടെ ജീവചരിത്രം
₹100.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9386637451
Ist
-
2017
-
-
MALAYALAM
ഒരു ശതാബ്ദത്തിലേറെ നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയുടെ നുകം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടിയത്. ഐതിഹാസികമായ ആ സമരപ്രവാഹം ബഹുമുഖ ധാരയായിരുന്നു. ജാലിയന്‍ വാലാബാഗ് മുതല്‍ പുന്നപ്ര വയലാര്‍വരെയുള്ള സമരഭൂമികളില്‍ അനേകം ധീരയോദ്ധാക്കള്‍ അധിനിവേശ ശക്തികള്‍ക്കും നാടുവാഴിത്തത്തിനുമെതിരെ പോരാടി ജീവാര്‍പ്പണം നടത്തി. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചാലക ശക്തിയായി നിര്‍ണ്ണായകപങ്കുവഹിച്ച നിരവധി ദേശീയ നേതാക്കളുണ്ട്. പാരതന്ത്ര്യത്തിന്റെ കൂരിരുട്ടില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നമ്മുടെ മാതൃഭൂമിയെ കൈപിടിച്ചുയര്‍ത്തിയ സ്വാതന്ത്ര്യ സമര യോദ്ധാക്കളുടെ സംഭവബഹുലവും ത്യാഗനിര്‍ഭരവുമായ ജീവിതത്തെക്കുറിച്ചുള്ള അറിവ് ഒരു മതേതര ജനാധിപത്യ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് യുവതലമുറയ്ക്കു പ്രചോദനമാവും. ലാലാ ലജപത് റായ്, ബാലഗംഗാധര തിലകന്‍, ബിപിന്‍ ചന്ദ്രപാല്‍, അരവിന്ദഘോഷ്, സുഭാഷ് ചന്ദ്രബോസ്, ജയപ്രകാശ് നാരായണന്‍ എന്നിങ്ങനെ ദേശീയപ്രസ്ഥാനത്തിലെ ഉജ്ജ്വലനക്ഷത്രങ്ങളുടെ വിപ്ലവകരവും സാഹസികവുമായ ജീവിതവഴികള്‍ ദേശീയപ്രസ്ഥാനത്തിലെ സൂര്യതേജസ്സുകള്‍ എന്ന ശീര്‍ഷകത്തില്‍ വിജ്ഞാനവര്‍ഷം സീരിസില്‍ ഉള്‍പ്പെടുത്തി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇത് വായനാലോകം സഹര്‍ഷം സ്വീകരിക്കും എന്ന ഉറപ്പോടെ.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:ദേശീയപ്രസ്ഥാനത്തിലെ സൂര്യതേജസ്സുകള്‍