ഒരു ദൃശ്യകലയെന്ന രീതിയില്‍ സിനിമയെക്കുറിച്ചുള്ള
സത്യജിത് റേയുടെ ചിന്തകളുടെ വികാസത്തെപ്പറ്റി ആഴത്തിലുള്ള ചില ഉള്‍ക്കാഴ്ചകള്‍ നല്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ് ഡീപ്പ് ഫോക്കസ് എന്ന ഈ പുസ്തകം. ചലച്ചിത്ര നിര്‍മ്മാണരീതിയെക്കുറിച്ചും ചാപ്ലിന്‍, ബര്‍ക്മാന്‍, ഗോദാര്‍ദ്, അന്റോണിയോനി തുടങ്ങിയ മഹാരഥന്മാരും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു. സത്യജിത് റേ യുടെ മകനും റേ ചിത്രങ്ങളുടെ സംരക്ഷണത്തിനുള്ള സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറിയുമായ സന്ദീപ് റേ, ധൃതിമാന്‍ ചാറ്റര്‍ജി, അനൂപ് കെ ദേ, ദീപക് മുഖര്‍ജി ദേപെശിഷ് മുഖോപാദ്ധ്യായ എന്നിവരാണ് ഡീപ്പ് ഫോക്കസിന്റെ എഡിറ്റമാര്‍. ജയരാജ് ഇത് പരിഭാഷപ്പെടുത്തിയിരിക്കുന്നു.
സത്യജിത് റേയുടെ ചിന്തകളിലേക്കുള്ള ഏറ്റവും നല്ല പ്രവേശികയായ ഈ പുസ്തകം വലിയതോതില്‍ വായിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക