തീ കൊണ്ടു മാത്രമല്ല നമുക്ക് പൊള്ളുന്നത്. ജീവിതം കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും നമുക്ക് പൊള്ളും. വാക്കുകള്‍കൊണ്ട് അതിലേറെ പൊള്ളും.
മധുരഫലം എന്ന് കരുതി തീക്കനല്‍ വിഴുങ്ങിയ പക്ഷിയെപ്പോലെ വായനക്കാരുടെ ഹൃദയം എരിഞ്ഞുപോകും.
കെ ആര്‍ മീര ആയിരം അസ്വാസ്ഥ്യങ്ങളുടെ ആഴങ്ങളിലും പോരാട്ടമുഖങ്ങളിലും നിന്നുകൊണ്ടാണ് വിജയരാജമല്ലിക കവിതയുടെ അസ്വാസ്ഥ്യങ്ങള്‍ക്കു കൂടി തീ കൊളുത്തുന്നത്. കവിതയെത്തന്നെ പതാകയാക്കി ഉയര്‍ത്താനുള്ള പരിശ്രമം. വിജയരാജമല്ലിക തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മഷികൊണ്ടാണ് കവിതകള്‍ കുറിക്കുന്നത്.
കുരീപ്പുഴ ശ്രീകുമാര്‍