വര്‍ത്തമാനകാല രാഷ്ട്രീയസമസ്യകള്‍ക്ക് ചരിത്രാനുഭവങ്ങളില്‍നിന്ന് ഉത്തരം കണ്ടെത്താന്‍ നമ്മെ പ്രേരിപ്പിക്കുന്ന ചരിത്രപുസ്തകം.
ഒഴുക്കിനെതിരെ എന്നും നീന്തിയ, ലോകത്തെല്ലായിടത്തുമുള്ള കമ്യൂണിസ്റ്റുകാരുടെ അനുഭവത്തില്‍നിന്നുള്ള വിലയേറിയ
പാഠങ്ങളിലേക്ക് മിഴിതുറക്കുന്ന പഠനം. അധികാരവും
ജനാധിപത്യവും തമ്മിലുള്ള വൈരുധ്യങ്ങളും, ദൃഢമായ
സാമ്പത്തികമാതൃകകളുടെ പരിമിതികളും ഐക്യമുന്നണികള്‍ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യവുമെല്ലാം സവിസ്തരം ചര്‍ച്ച ചെയ്യുന്നു. ക്യൂബ, ദക്ഷിണാഫ്രിക്ക, ബെല്‍ജിയം, ബ്രസീല്‍, വിയറ്റ്‌നാം, കമ്പോഡിയ, ലാവോ, ചിലി, പലസ്തീന്‍, ജോര്‍ദാന്‍, ലബനന്‍, സിറിയ തുടങ്ങി 12 രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ
ചരിത്രവും വര്‍ത്തമാനവും അടങ്ങിയ ആദ്യ വോളിയം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക