ഇന്ത്യന്‍ ദേശീയതയുടെ പുതിയ വക്താക്കളാവാന്‍ സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ സമാന്തരമായിട്ടാണ് അതിനുതകുന്ന പ്രമേയങ്ങള്‍ സിനിമയുടെ തിരശ്ശീലയില്‍ തെളിയുന്നത്. സങ്കുചിത ദേശീയതയെ മുറുകെപ്പുണരുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി ബോക്‌സ് ഓഫീസ് ഹിറ്റുകളാകുന്ന പശ്ചാത്തലത്തെ മുന്‍നിര്‍ത്തി, ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ സൂക്ഷ്മമായ സാംസ്‌കാരിക രാഷ്ട്രീയ പ്രയോഗങ്ങള്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ നാമറിയാതെ ആഴ്ന്നിറങ്ങുന്നതെങ്ങനെയെന്ന് ഈ ലേഖന സമാഹാരം കാട്ടിത്തരുന്നു.
ഡോ. എന്‍ പി സജീഷ്, കെ പി ജയകുമാര്‍, ജി പി രാമചന്ദ്രന്‍, ഡോ. സംഗീത ചേനംപുല്ലി, എം കെ രാഘവേന്ദ്ര, ലോറന്‍സ് ലിയാങ്, സ്വരഭാസ്‌ക്കര്‍,നിസ്സിം മന്നത്തുകാരന്‍, ആദിത്യ ശ്രീകൃഷ്ണ, രാജേഷ് രാജമണി, എസ് വി ശ്രീനിവാസ്, ആമി രാംദാസ്, കെ സഹദേവന്‍, ഹരിനാരായണന്‍ എസ്, സഞ്ജയ് കാക്ക്, നിഥിന്‍ നാഥ് കെ എ, ശ്രീനാഥ് പി കെ എന്നിവരുടെ ലേഖനങ്ങള്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക