ഫ്രഞ്ചിന്ത്യയുടെ ഭാഗമായ തലശേരിക്കടുത്ത മയ്യേനാടിന്റെ പ്രകൃതിഭംഗി,
അവിടത്തെ ചെറിയ മനുഷ്യര്‍,
അവരുടെ വിധി വിശ്വാസങ്ങള്‍,
കോളനി വാഴ്ചക്കാലത്തെ
ഭരണകൂട ഇടപെടലുകള്‍,
ചെറിയതോതില്‍ വളര്‍ന്നുവരുന്ന
പ്രതിരോധങ്ങള്‍ ഇവയുടെ
പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍.
കോളനി ഭരണത്തിന്റെ ചുമതലക്കാരന്റെ
പതിനാറുകാരിയായ മകള്‍
നാട്ടുകാര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്ന
മാനുഷിക ബന്ധങ്ങളും
അത് അപ്രതീക്ഷിതമായി മുറിപ്പെടുമ്പോള്‍
ഉണ്ടാകുന്ന തേങ്ങലുകളും
വായനക്കാരുടെ മനസ്സ് ആര്‍ദ്രമാക്കും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക