മധ്യതിരുവിതാംകൂറില്‍ പ്രചരിച്ചിരുന്ന പാട്ടുകാവ്യത്തിന്റെ പുനരാഖ്യാനമാണ് ചെങ്ങന്നൂ കുഞ്ഞാതി ഒരു പുരാവൃത്തം. എഴുത്തിന്റെയും വായനയുടെയും പൊതുമണ്ഡലത്തില്‍ പ്രവേശനം കിട്ടാതെ മാറ്റിനിര്‍ത്തപ്പെട്ട ജനതയുടെ ആത്മാവിഷ്‌ക്കാരങ്ങളായ നാടന്‍ പാട്ടുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. നാടുവാഴിത്ത കാലത്ത് പടവെട്ടി മുന്നേറിയ കുഞ്ഞാതിയുടെ ധീരോദാത്തമായ കഥ പുതിയ തലമുറയ്ക്ക് നാം പിന്നിട്ടുവന്ന വഴികളെപ്പറ്റി മനസ്സിലാക്കാന്‍ പര്യാപ്തമാണ്. ജാതിവെറിയും അസ്പൃശ്യതയും നടമാടിയ കാലത്ത് പറയ സമുദായത്തില്‍നിന്നും ഉയര്‍ന്നു വന്ന കുഞ്ഞാതിയുടെ പോര്‍വീര്യം സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ ഈ കൃതിക്ക് കഴിയും.