ഒ ഹെന്റി എന്ന തൂലികാനാമത്തിലാണ് പോര്‍ട്ടര്‍ ഏറിയ പങ്കും എഴുതിയിരുന്നത്. ആ പേരിലാണ് അദ്ദേഹം പ്രശസ്തനായിരിക്കുന്നത്. എസ് എച്ച് പീറ്റേഴ്‌സ്, ജെയിംസ് എന്‍ പ്ലിസ്, ടി ബി ഡൗഡ്, ഹൊവാര്‍ഡ് ക്ലാര്‍ക്ക് എന്നീ പേരുകളിലും അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. 1910 ജൂണ്‍ 5 ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അന്തരിച്ചു.