പ്രണയത്തിന് മത മതിലിനു പുറത്ത് ഇടം പാടില്ല എന്ന വാദം കത്തിനില്ക്കുമ്പോഴാണ് തീപ്പന്തവും കൊലക്കത്തിയുമായെത്തുന്നവരെ നേരിട്ട് പ്രണയവഴിയേ പോകുന്ന സജികുമാറിന്റെ കഥാപാത്രങ്ങള്‍ വ്യവസ്ഥാപിത മൂല്യങ്ങളോട് ഇടഞ്ഞു നില്ക്കുന്നത്.
അടി തെളിഞ്ഞ ഭാഷയും തിളക്കമാര്‍ന്ന സര്‍ഗ്ഗാത്മകതയും മുതല്‍ക്കൂട്ടായ ഒരു എഴുത്തുകാരനാണ് സജികുമാര്‍. സ്‌ത്രൈണസത്തയോട് എഴുത്തുകാരനുള്ള ആദരം നമ്മെ അത്ഭുതപ്പെടുത്തും. അരക്ഷിതത്വത്തിന്റെയും ഏകാന്തതയുടെയും പടുകുഴിയില്‍ക്കഴിയുന്ന അവരെ വെളിച്ചത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വഴിയിലേക്ക് മാറ്റിനിര്‍ത്തുകയാണ് എഴുത്തുകാരന്‍, സ്‌നേഹസാരമായ ഒരു സമീപനം. അവള്‍ ആഗ്രഹിക്കുന്നതെല്ലാം സമൂ ഹത്തിന് അവിഹിതമാണ്, അവള്‍ക്ക് സ്വീകാര്യമല്ലാത്തത് ഹിതവും. ഈ വിരോധാഭാസത്തിനെതിരെ തൂലികയെ വിപ്ലവാത്മകമായി ചലിപ്പിക്കുകയാണ് സജികുമാര്‍.
കെ പി സുധീര