സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ
തീരാക്കളങ്കങ്ങളിലൊന്നാണ് ഗുജറാത്തിലെ ന്യൂനപക്ഷ
വംശഹത്യ. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി
നടപ്പിലാക്കപ്പെട്ട കൂട്ടക്കൊലകളില്‍ നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ജീവനുകളാണ്. ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് ഓടി
രക്ഷപ്പെടേണ്ടി വന്നവര്‍ ലക്ഷങ്ങളും. ഗുജറാത്തില്‍ വിതറിയ
ഭീതിയില്‍ നിന്ന്, അത് പാകിയ വര്‍ഗീയ വിഭജനത്തില്‍നിന്ന്
രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ അധികാരത്തിന്റെ ഉത്തുംഗ
ശ്രേണിയിലേക്ക് എടുത്തുയര്‍ത്തപ്പെട്ടതാണ് വര്‍ത്തമാന
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം. കുടത്തിലടച്ചു എന്ന് കരുതിയ
ഭൂതത്തെയാണ് ഗുജറാത്ത് കലാപത്തിലെ ഉന്നത ബന്ധങ്ങള്‍ വെളിവാക്കുന്ന ബി ബി സി ഡോക്യുമെന്ററി
ഠവല ങീറശ ഝൗലേെശീി ല്‍ പുറത്തഴിച്ചുവിട്ടിരിക്കുന്നത്.
പ്രസ്തുത ഡോക്യുമെന്ററിയുടെ ഉള്ളടക്കവും
അതുമായി ബന്ധപ്പെട്ട പഠനങ്ങളുമാണ്
ഈ പുസ്തകത്തിന്റെ ഉള്ളടക്കം.