തികഞ്ഞ രാഷ്ട്രീയ ബോധമാണ് വിനു എബ്രഹാമിന്റെ കഥകളുടെ കാതൽ. ഒപ്പം നേർത്ത നർമ്മബോധത്തോടെയുള്ള ആഖ്യാനവും. രാഷ്ട്രീയം വരുമ്പോൾ കഥയെ തൊട്ടുണർത്തുന്ന 'മുഖ്യധാര'യാണ് ഇന്ന് എഴുത്തുകാരനെ നിർണ്ണയിക്കുന്നത്. ഇതിനെതിരെ എഴുത്തിലൂടെ പോരാടിയ വിനു എബ്രഹാമിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള കഥകളുടെ സമാഹാരമാണിത്.