എലിസബത്ത് ഗാസ്‌കലിന്റെ വിഖ്യാത നോവലായ നോര്‍ത്ത് ആന്റ് സൗത്തിന്റെ പരിഭാഷയാണ് വടക്കും തെക്കും. വ്യവസായവല്ക്കരണത്തിന്റെ ആദ്യനാളുകളില്‍ തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ നിലനിന്ന സംഘര്‍ഷങ്ങളുടെ അകപ്പൊരുള്‍ തേടുന്ന കൃതിയാണിത്. മില്‍ട്ടന്‍ എന്ന വടക്കന്‍ ഇംഗ്ലണ്ടിലെ സാങ്കല്പിക നഗരമാണ് ഈ നോവലിന്റെ ഭൂമിക. കിഴക്കന്‍ ഇംഗ്ലണ്ടില്‍നിന്നും ഒഴിഞ്ഞു പോകേണ്ടിവന്ന മാര്‍ഗ്ഗരറ്റ് ഹെയ്ല്‍ അവളുടെ മാതാപിതാക്കള്‍ക്കൊപ്പം മില്‍ട്ടനില്‍ വാസമുറപ്പിക്കുന്നു. വ്യാവസായിക വിപ്ലവത്തിന്റെ ഉരുക്കുമുഷ്ടി സാധാരണ മനുഷ്യരില്‍ ഏല്പിക്കുന്ന പ്രഹരങ്ങള്‍ക്ക് അവള്‍ ദൃക്‌സാക്ഷിയാകുന്നു. ആദ്യകാല പണിമുടക്കങ്ങളും അതിനെ മുതലാളിമാര്‍ നേരിട്ട രീതികളും അവളെ അസ്വസ്ഥയാക്കുന്നു. അവള്‍ തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നു മില്‍ ഉടമകള്‍ക്കെതിരെ പോരാടുന്നു. തൊഴില്‍ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്ക് അവള്‍ ആണ്ടിറങ്ങുന്നു. തൊഴിലാളിവര്‍ഗ്ഗ സൂര്യോദയഘട്ടത്തിലേക്ക് വെളിച്ചംവീശുന്ന ഈ ലോകക്ലാസിക്കിനെ വായനക്കാർക്കായി പരിചയപെടുത്തടുന്നു .