ആര്‍ എല്‍ സ്റ്റീവെന്‍സന്റെ വിഖ്യാത നോവലായ കിഡ്‌നാപ്ഡിന്റെ പുനരാഖ്യാനമാണ് തട്ടിക്കൊണ്ടുപോയി. 1886 ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി ചരിത്ര വസ്തുതകളുടെ ഭാവനാത്മകമായ ആവിഷ്‌കാരമാണ്.
ആര്‍ എല്‍ സ്റ്റീവെന്‍സന്റെ വിഖ്യാത നോവലായ കിഡ്‌നാപ്ഡിന്റെ പുനരാഖ്യാനമാണ് തട്ടിക്കൊണ്ടുപോയി. 1886 ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി ചരിത്ര വസ്തുതകളുടെ ഭാവനാത്മകമായ ആവിഷ്‌കാരമാണ്. കൗമാരക്കാരായ കുട്ടികളെ ഉദ്ദേശിച്ചാണ് ഈ കൃതി രചിക്കപ്പെട്ടത്. ഹെന്റി ജയിംസ്, ജോര്‍ജ് ലൂയിസ് ബോര്‍ഗസ്, ഹിലാരി മന്റല്‍ തുടങ്ങിയ എഴുത്തുകാരുടെ പ്രിയപ്പെട്ട നോവലാണ് ഈ കൃതി. 18-ാം നൂറ്റാണ്ടിലെ സ്‌കോട്ട്‌ലന്റാണ് കഥാ സ്ഥലം. 1745 ലെ ജെക്കൊ ബൈറ്റ് കലാപത്തെ ത്തുടര്‍ന്നുള്ള സംഭവങ്ങളാണ് ഈ കൃതിയില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. സൂക്ഷ്മതലത്തിലുള്ള ആഖ്യാനവും ഉദ്വേഗം നിലനിര്‍ത്തുന്ന രചനാ കൗശലവും ഈ നോവലിനെ വേറിട്ടതാക്കുന്നു. ലോക ക്ലാസിക്കായ തട്ടിക്കൊണ്ടുപോയിയുടെ സത്ത ഒട്ടും ചോര്‍ന്നുപോകാതെ പുനരാഖ്യാനം നടത്തിയിട്ടുള്ളത് പി പി കെ പൊതുവാളാണ്.