ആലപ്പുഴയ്ക്ക് ഏറെ കഥകള്‍ പറയാനുണ്ട്. നേരിട്ട് ഈ വൃത്താന്തങ്ങളിലേക്ക് കടക്കാതെ അതീവ ഹൃദ്യമായ ഭാഷയില്‍ ആ ദേശകഥയെ സ്വന്തം അനുഭവങ്ങളിലൂടെ പറഞ്ഞു വെക്കുകയാണ്
സുധക്കുട്ടി. നേരനുഭവങ്ങളുടെ നെരിപ്പോടില്‍ എരിഞ്ഞമരുന്ന തീവ്രമായ ഓര്‍മകളാണിത്.
കടലിലൂടെ തുഴഞ്ഞെത്തിയ ആദ്യകാല വണിക്കുകകളും
കേരളത്തിന്റെ തീരങ്ങളില്‍ മുഴങ്ങിയ ആദിമ മൂലധന സഞ്ചയത്തിന്റെ മുഴക്കങ്ങളും പുഞ്ചപ്പാടങ്ങളില്‍
പച്ചപ്പിനൊപ്പം പടര്‍ന്ന ചുവപ്പും വയലാറില്‍ വാരിക്കുന്തങ്ങള്‍ തീര്‍ത്ത പ്രതിരോധത്തിന്റെയും പ്രക്ഷോഭത്തിന്റെയും അലയൊലികളുമൊക്കെയായി ആലപ്പുഴയ്ക്ക് ഏറെ കഥകള്‍ പറയാനുണ്ട്. നേരിട്ട് ഈ വൃത്താന്തങ്ങളിലേക്ക് കടക്കാതെ അതീവ ഹൃദ്യമായ ഭാഷയില്‍ ആ ദേശകഥയെ സ്വന്തം അനുഭവങ്ങളിലൂടെ പറഞ്ഞു വെക്കുകയാണ്
സുധക്കുട്ടി. നേരനുഭവങ്ങളുടെ നെരിപ്പോടില്‍ എരിഞ്ഞമരുന്ന തീവ്രമായ ഓര്‍മകളാണിത്.