ദേശാഭിമാനി ദിനപ്പത്രത്തിലെ 'കിളിവാതില്‍' എന്ന പംക്തിയില്‍ 2015 മാര്‍ച്ചു മുതല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് പ്രകൃതിയും ആയുര്‍വ്വേദവും. ഇതില്‍ 13 അദ്ധ്യായങ്ങളിലായി കാറ്റ്, മഴ, നദികള്‍, മലകള്‍, പര്‍വ്വതങ്ങള്‍, ധാതുലവണങ്ങള്‍ എന്നിങ്ങനെ പ്രകൃതിയുടെ വിവിധ ഘടകങ്ങള്‍ ആയുര്‍വ്വേദ ചികിത്സയെയും ജീവിതത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചു തരുന്നു. ചികിത്സയുടെയും ജീവിതത്തിന്റെയും സൂക്ഷ്മതല സ്വാധീനത്തെയാണ് ഇതു പ്രതിപാദിക്കുന്നത്.
ആരോഗ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഈ പുസ്തകം പ്രയോജനപ്രദമായിരിക്കും. പ്രശസ്ത ആയുര്‍വ്വേദ ഭിഷഗ്വരനും ഗവേഷകനുമായ
ഡോ. കെ ജ്യോതിലാല്‍ രചിച്ച ഈ പുസ്തകം വായനക്കാര്‍ സ്വീകരിക്കുമെന്ന ഉറപ്പോടെ.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക