വാല്മീകി രാമായണത്തിന്റെ സൂചനകളില്‍നിന്നും ഊന്നലുകളില്‍ നിന്നും ഏറെയൊന്നും വ്യതിചലിക്കാതെ എന്നാല്‍ പുതിയ വേഷഭൂഷാദികളും ആത്മാവുമുള്ള വേറിട്ടൊരു രാവണനെയാണ് നാമിതില്‍ കാണുന്നത്. മറ്റുള്ളവര്‍ പറഞ്ഞ രാവണനല്ല, സ്വയം വെളിപ്പെടുത്തുന്ന രാവണനെയാണ് പെരും ആളില്‍ നാം കാണുന്നത്. മലയാളനോവലിന്റെ ദിശാവ്യതിയാനത്തെ അടയാളപ്പെടുത്തുന്ന മികച്ച കൃതി.
ആര്യ ദ്രാവിഡ സംഘാതത്തിന്റെ പ്രതീക സാക്ഷ്യങ്ങളായിരുന്നു രാമരാവണ സങ്കല്പനങ്ങള്‍. വാല്മീകിക്കു ശേഷവും രാമായണങ്ങളുണ്ടായി. രാമനെയും രാവണനെയും സീതയെയും പല രീതിയില്‍ വായിച്ചു. വാല്മീകി രാമായണത്തിന്റെ സൂചനകളില്‍നിന്നും ഊന്നലുകളില്‍ നിന്നും ഏറെയൊന്നും വ്യതിചലിക്കാതെ എന്നാല്‍ പുതിയ വേഷഭൂഷാദികളും ആത്മാവുമുള്ള വേറിട്ടൊരു രാവണനെയാണ് നാമിതില്‍ കാണുന്നത്. മറ്റുള്ളവര്‍ പറഞ്ഞ രാവണനല്ല, സ്വയം വെളിപ്പെടുത്തുന്ന രാവണനെയാണ് പെരും ആളില്‍ നാം കാണുന്നത്. മലയാളനോവലിന്റെ ദിശാവ്യതിയാനത്തെ അടയാളപ്പെടുത്തുന്ന മികച്ച കൃതി.