കഥ പറച്ചിലിന്റെ സാമ്പ്രദായിക രീതിശാസ്ത്രങ്ങളുടെ അരികുപറ്റിയും ചിലപ്പോഴൊക്കെ അവയോടു കലഹിച്ചും ചിലപ്പോഴൊക്കെ അവയെ നിരാകരിച്ചും നീങ്ങുന്ന കെ ആര്‍ മല്ലികയുടെ രചനാശൈലി കഥയെ കൂടുതല്‍ യുക്തിഭദ്രമാക്കി അവതരിപ്പിക്കുന്നു.
"കഥ പറച്ചിലിന്റെ സാമ്പ്രദായിക രീതിശാസ്ത്രങ്ങളുടെ അരികുപറ്റിയും ചിലപ്പോഴൊക്കെ അവയോടു കലഹിച്ചും ചിലപ്പോഴൊക്കെ അവയെ നിരാകരിച്ചും നീങ്ങുന്ന കെ ആര്‍ മല്ലികയുടെ രചനാശൈലി കഥയെ കൂടുതല്‍ യുക്തിഭദ്രമാക്കി അവതരിപ്പിക്കുന്നു. ഇരുണ്ടകാലത്തിന്റെ അനീതികളോടും ആസക്തികളോടും അരാജകത്വങ്ങളോടും കലഹിക്കുന്ന മല്ലികയുടെ കഥാപാത്രങ്ങള്‍, അത്രമേല്‍ അനുവാചകനോടു ചേര്‍ന്നുനില്ക്കുന്നു. അതിസാധാരണക്കാരന്റെ ദൈനംദിന ജീവിതവ്യവഹാരങ്ങളില്‍നിന്നും കണ്ടെടുക്കപ്പെടുന്ന കഥാപാത്രങ്ങള്‍, ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെക്കൂടി അവതരിപ്പിക്കുന്നു. മികച്ച വായനാനുഭവങ്ങള്‍ പകര്‍ന്നുനല്കുവാന്‍ പര്യാപ്തമായ കെ ആര്‍ മല്ലികയുടെ കഥകള്‍.
"