നാടുണർത്തിയ നാടാർ പോരാട്ടങ്ങൾ

കൂടുതൽ വിവരങ്ങൾ
രചയിതാവ് പ്രൊഫ. ജെ ഡാര്‍വിന്‍
സവര്‍ണഹിന്ദുക്കള്‍ക്കുവേണ്ടി സവര്‍ണഹിന്ദുക്കളാല്‍ ഭരിക്കപ്പെടുന്ന ഒരു സവര്‍ണഹിന്ദുനാട്ടുരാജ്യ'മായിരുന്ന വേണാടിനെ നവോത്ഥാനകേരളത്തിന്റെ ഇതിഹാസഭൂമിയാക്കി മാറ്റിയ നാടാര്‍ സമരങ്ങളുടെ ചരിത്രം.
സാധാരണ വില ₹360.00 പ്രത്യേക വില ₹313.20
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 8126201570
3rd Rev
352
2018
History
-
MALAYALAM
"'പ്രൊഫ. ജെ ഡാര്‍വിന്‍ എഴുതിയ നാടുണര്‍ത്തിയ നാടാര്‍പോരാട്ടങ്ങള്‍ എന്ന ചരിത്രപഠനത്തോട് ഉപമിക്കാവുന്ന ഒരു കൃതിയും ചരിത്രസംബന്ധിയായി ഞാന്‍ കണ്ടിട്ടില്ല. ഉജ്ജ്വലവും മഹനീയവുമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. നിലവിലുള്ള ചരിത്രമിഥ്യാധാരണകളെ വകഞ്ഞുമാറ്റി നേരിനെ കാണിച്ചുതരുകയാണ് ലേഖകന്‍. അസാധാരണമാംവിധം അധ്വാനിച്ചു കണ്ടെത്തിയ വസ്തുതകള്‍ ഇഴപാകിയ രചനയാണിത്. അതിനാലാണ് അനുപമവും ഉജ്ജ്വലവും മഹനീയവുമെന്ന് ഈ പഠനത്തെ വിശേഷിപ്പിക്കുന്നത്. സ്ഥാപിത താല്‍പ്പര്യക്കാര്‍ നിര്‍ബന്ധബുദ്ധിയോടെ പ്രചരിപ്പിക്കുന്ന ചരിത്രകെട്ടുകഥകള്‍ക്കുമേല്‍ ഇടിത്തീവീഴ്ത്തുന്ന കണ്ടെത്തലുകളാണ് ഈ രചനയുടെ മുഖ്യ പ്രമേയങ്ങള്‍. ഈ കൃതി മൊത്തം മലയാളികളും വായിക്കണം. നമ്മുടെ അംഗീകൃത നവോത്ഥാനനായകരില്‍ ഒരൊറ്റയാള്‍പോലും ജനിച്ചിട്ടില്ലാത്ത ഒരു വിദൂരകാലത്തുതന്നെ ഈ നാട്ടില്‍ ജാതിവാഴ്ചക്കെതിരെ, സംഘടിതമായിത്തന്നെ പോരാട്ടം തുടങ്ങിയെന്ന് മൊത്തം മലയാളികളും അറിയട്ടെ.'' ചെറായി രാമദാസ്‌ "
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:നാടുണർത്തിയ നാടാർ പോരാട്ടങ്ങൾ
നിങ്ങളുടെ റേറ്റിംഗ്