കേരള പൊതുമരാമത്ത് വകുപ്പില്‍ മുപ്പതുകൊല്ലം സേവനമനുഷ്ഠിച്ച ടി ആര്‍ അജയന്റെ സര്‍വ്വീസ് അനുഭവങ്ങളാണ് ആരോടും പരിഭവലേശമില്ലാതെ എന്ന ഗ്രന്ഥം. അതിനാടകീയമായ ആഖ്യാനശൈലിയില്ലാതെ അതിലളിതമായി താന്‍ പിന്നിട്ട വഴികളെ അജയന്‍ രേഖപ്പെടുത്തിവയ്ക്കുന്നു. പൊതുമരാമത്ത് മേഖലയിലെ ഒട്ടനവധി സംഭവ വികാസങ്ങളെ ആഴത്തില്‍ രേഖപ്പെടുത്തി വയ്ക്കാനുള്ള ശ്രമങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്.