ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അസാമാന്യപ്രതിഭയായിരുന്ന ഡോ. ബി ആര് അംബേദ്കറുടെ ജീവിതത്തെയും ദര്‍ശനത്തെയും കൃതികളെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അധഃസ്ഥിതജനകോടികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി നടത്തിയ ഐതിഹാസികമായ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന കൃതി.
ഇന്ത്യയിലെ അധഃസ്ഥിത ജനസമൂഹത്തെ സാംസ്കാരികമായും രാഷ്ട്രീയമായും ഉണര്‍ത്തിയ മഹാവിപ്ലവകാരിയായിരുന്നു ഡോ. ബി ആര് അംബേദ്കര്‍. അടിമാനുഭവത്തിന്റെ അപകര്‍ഷതയില്‍നിന്ന് ആത്മാഭിമാനത്തിന്റെ അണയാത്ത പന്തമായി ഒരു ജനതയെ ജ്വലിപ്പിച്ചു നിര്‍ത്തിയ നവോത്ഥാന നായകന്.
ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഭരണഘടനാശില്‍പ്പി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി എന്നതിനപ്പുറം അംബേദ്കര്‍ എന്ന വ്യക്തിയെ, ജീവിതത്തെ, അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ അടുത്തറിയാന്‍ ആരും ശ്രമിച്ചതായി കാണുന്നില്ല.
ആരായിരുന്നു അംബേദ്കര്‍? വായിക്കുക ...