ചിന്ത പുറത്തിറക്കുന്ന ലോകരാഷ്ട്ര പരമ്പരയിലെ ആദ്യ പുസ്തകം .
വിശദമായ സ്ഥിതിവിരകണക്കുകളുമായി പുറത്തിറങ്ങുന്ന ഈ പരമ്പരയിലെ ഗ്രന്ഥങ്ങൾ അക്കാദമിക ഗവേഷകർക്കും സാമൂഹിക ശാസ്ത്ര പഠിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഏറെ സഹായകരമാകും
"ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘർഷ ഭൂമിയാണ് അഫ്ഗാനിസ്ഥാൻ . കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബലാബലമാണ് ഇവിടെ അധികാരം ആര് കൈയ്യാളണമെന്നു പല ഘട്ടങ്ങളിലും നിശ്ചയിച്ചു പോന്നത് .
വർഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങൾ ആർജിച്ചിരിക്കുന്ന ഈ കാലത്ത് , മത സ്വത്വബോധവും മത തീവ്രവാദവും ഒരു രാജ്യത്തിൻറെ അധികാര സ്ഥാനങ്ങളിലേക്കു എങ്ങിനെ നടന്നടുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ വർത്തമാനവും ചരിത്രവും വിലയേറിയ പഠനവിഷയമാണ് .
ചിന്ത പുറത്തിറക്കുന്ന ലോകരാഷ്ട്ര പരമ്പരയിലെ ആദ്യ പുസ്തകം .
വിശദമായ സ്ഥിതിവിരകണക്കുകളുമായി പുറത്തിറങ്ങുന്ന ഈ പരമ്പരയിലെ ഗ്രന്ഥങ്ങൾ അക്കാദമിക ഗവേഷകർക്കും സാമൂഹിക ശാസ്ത്ര പഠിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഏറെ സഹായകരമാകും ."