ഇന്ത്യ എന്ന ആശയം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടുന്ന ഒരു ചരിത്രസന്ധിയാണിത്. സ്വതന്ത്ര ഇന്ത്യ രൂപീകരി ക്കപ്പെട്ടത് ഏതൊക്കെ തത്വങ്ങളുടെ മുകളിലാണോ അവയൊക്കെത്തന്നെ മൗലികമായി ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയുടെ ഈ നാളുകളില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന മൗലിക മൂല്യങ്ങളാണ് നമ്മുടെ ഏറ്റവും വലിയ പ്രതിരോധായുധം. അതിനെ സംരക്ഷിക്കുകയാണ് എല്ലാ ജനാധിപത്യവാദികളുടെയും മുഖ്യ കടമ.കേവലമായ കുറെ തത്വങ്ങളുടെ സമാഹാരമെന്ന നിലയില്ലാതെ, ബഹുമുഖമായരീതിയില്‍ ഇന്ത്യന്‍ ഭരണഘടനയെ വായിച്ചെടുക്കേണ്ടതുണ്ട്, ചരിത്രപരമായി മനസിലാക്കേണ്ടതുണ്ട്. അതിന്റെ സാ മ്പത്തിക സാമൂഹിക ഭൂമികയെ തിരിച്ചറിയേണ്ട തുണ്ട്. വളരെ ലളിതമായ രീതിയില്‍ അതിനുള്ള ഒരു ശ്രമമാണ് ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസിന്റെ ഈ പുസ്തകം.