സ്വാതന്ത്ര്യപൂര്‍വ്വനാളുകളിലെ തെക്കന്‍ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിന്റെ അടിയടരുകളുടെ ആഖ്യാനമാണീ നോവല്‍. നോവല്‍ എന്ന ആവിഷ്‌കാരത്തിനുമപ്പുറം സാധാരണ മനുഷ്യരുടെ പൊള്ളുന്ന ജീവിതത്തിന്റെ അകക്കാമ്പുകളെ വരച്ചിടുകയാണീ കൃതിയില്‍ ശ്രീ. ബാലകൃഷ്ണന്‍. തിരുവിതാംകൂര്‍ രാഷ്ട്രീയം ഉരുവംകൊള്ളുന്ന ഘട്ടം എത്ര സങ്കീര്‍ണ്ണമായിരുന്നു എന്ന് ഈ നോവല്‍ വ്യക്തമാക്കുന്നു. ജീവിച്ചിരുന്ന മനുഷ്യരുടെ പ്രോട്ടോടൈപ്പുകള്‍ നമുക്കിതില്‍ കാണാം. ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന്റെ കാഴ്ചപ്പാടിലൂടെ ഇതള്‍വിരിയുന്ന ഈ നോവലില്‍ അനുഭവത്തിന്റെ കണ്ണീരും വിയര്‍പ്പും കലര്‍ന്നിട്ടുണ്ട്.