ആ കാലയളവില്‍ സ്ത്രീ പുരുഷ സംയോഗ സുഖം എന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ ശരീരത്തിലുള്ള ലിംഗം എനിക്കൊരു ബാദ്ധ്യതയായിരുന്നു. അതിനെ ഉപയോഗിച്ചു കൊണ്ട് സുഖം നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എനിക്ക് അത് എന്നന്നേയ്ക്കുമായി കളയണമായിരുന്നു. എനിക്കൊരു സ്ത്രീയായി മാറണം, സ്ത്രീയായി ജീവിച്ചു മരിക്കണം. അതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം.
ആ കാലയളവില്‍ സ്ത്രീ പുരുഷ സംയോഗ സുഖം എന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ ശരീരത്തിലുള്ള ലിംഗം എനിക്കൊരു ബാദ്ധ്യതയായിരുന്നു. അതിനെ ഉപയോഗിച്ചു കൊണ്ട് സുഖം നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എനിക്ക് അത് എന്നന്നേയ്ക്കുമായി കളയണമായിരുന്നു. എനിക്കൊരു സ്ത്രീയായി മാറണം, സ്ത്രീയായി ജീവിച്ചു മരിക്കണം. അതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം. അതിനിടയില്‍ മറ്റൊന്നും എനിക്ക് വിഷയമായിരുന്നില്ല.'ഇത് എന്റെ ശരീരമാണ്. എന്റെ മാത്രം ഉടല്‍.എന്റെ ഉടലിനെക്കുറിച്ച് വിധി പറയാന്‍ നിങ്ങളാരാണ് എന്ന ചോദ്യമാണ് സൂര്യയുടെ കഥ നമ്മോട് ചോദിക്കുന്നത്. ഉടലിനും ഒരു രാഷ്ട്രീയമുണ്ട് എന്ന് സൂര്യ പറയാതെ പറയുന്നു.നമ്മുടെയൊക്കെ രൂപവും ഭാവവും കാമനകള്‍പോലും നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അത് നിലകൊള്ളുന്ന വ്യവഹാരങ്ങള്‍ക്കകത്താണെന്നും അവിടെ വിധി പറയുന്നത് അധീശത്വ ആശയങ്ങളാണെന്നും കൂടി ഈ ജീവിത കഥ അടിവരയിട്ടുറപ്പിക്കുന്നു. നമ്മുടെയൊക്കെ ഉള്ളിലുള്ള യാഥാസ്ഥിതികത്വത്തെ തുറന്നുകാട്ടുന്ന കണ്ണാടിയാണ് ഈ എഴുത്ത