വിനു ഏബ്രഹാം

വിനു ഏബ്രഹാം
"പത്തനംതിട്ട ജില്ലയില്‍ നെടുങ്ങാടപ്പള്ളി സ്വദേശി. മോടയില്‍ ഏബ്രഹാം വര്‍ഗ്ഗീസിന്റെയും സൂസന്റെയും പുത്രന്‍. ദി വീക്ക് വാരികയുടെ കേരള ലേഖകനായി 20 വര്‍ഷം പ്രവര്‍ത്തിച്ചു. ആറ് കഥാസമാഹാരങ്ങളും നാല് നോവലുകളുമുള്‍പ്പെടെ പതിനേഴ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഷ്ടനായിക എന്ന നോവലാണ് കമല്‍ സംവിധാനം ചെയ്ത വിഖ്യാത സിനിമയായ സെല്ലുലോയ്ഡിന്റെ കഥാവലംബം. മികച്ച ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിനുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ആന്‍ എന്‍കൗണ്ടര്‍ വിത്ത് എ ലൈഫ് ലിവിങ് എന്ന ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയില്‍ മികച്ച പ്രഥമ ഹ്രസ്വചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിലാവിന്റെ നഖങ്ങള്‍ എന്ന കഥാസമാഹാരത്തിന് എസ് ബി റ്റിയുടെ മികച്ച കഥാസമാഹാര പുരസ്‌കാരവും ഗബ്രിയേലാസബാറ്റിനി ജീവിതം എഴുതുമ്പോള്‍ എന്ന കഥാസമാഹാരത്തിന് പ്രേംജി പുരസ്‌കാരവും തോറ്റവരുടെ തീന്‍ഗൃഹം എന്ന കഥയ്ക്ക് കെ എ കൊടുങ്ങല്ലൂര്‍ പുരസ്‌കാരവും ലഭിച്ചു. ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്ത് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. പറുദീസ സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള മെക്‌സിക്കന്‍ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ജൂറി അംഗമായും കേരള സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് (ജേര്‍ണലിസം) അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : സുജ മക്കള്‍ : ഭുവന്‍, റെയ്ന്‍ വിലാസം : കെ ആര്‍ ഡബ്ലിയൂ എ, 76 എ ഐ എ എസ് കോളനി വട്ടിയൂര്‍ക്കാവ് പി ഒ. തിരുവനന്തപുരം - 13 ഫോണ്‍ : 9400073529 ഇമെയില്‍ : vinuabraham1966@gmail.com"
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

3 ഇനങ്ങൾ

ഓരോ പേജിലും