വൈശാഖന്‍

മൂവ്വാറ്റുപുഴ കണ്ടച്ചാവടിയില്‍ 1940-ല്‍ ജനിച്ചു. യഥാര്‍ത്ഥപേര്: എം കെ ഗോപിനാഥന്‍നായര്‍. അച്ഛന്‍: എ വി കൃഷ്ണക്കുറുപ്പ്. അമ്മ: സി നാരായണിയമ്മ. വിദ്യാഭ്യാസം: എറണാകുളം മഹാരാജാസ് കോളേജ്, മൂവ്വാറ്റുപുഴ നിര്‍മ്മല കോളേജ്, എറണകുളം സെന്റ് ആല്‍ബര്‍ട്സ് കേളേജ്. 1964-മുതല്‍ ദക്ഷിണ റെയില്‍വേയില്‍ സ്റ്റേഷന്‍മാസ്റ്റര്‍. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി ഇരുപതുവര്‍ഷം ജോലിചെയ്തു. 1984-ല്‍ സ്വയം വിരമിച്ചു. കൃതികള്‍: നൂല്‍പ്പാലം കടക്കുന്നവര്‍, അപ്പീല്‍ അന്യായഭാഗം, അതിരുകളില്ലാതെ, അകാലത്തില്‍ വസന്തം, നിശാശലഭം, ബൊമ്മിഡിപൂണ്ടിയിലെ പാലം, യമകം, സമയം കടന്ന്, വൈശാഖന്‍ കഥകള്‍ (1964-2000), റെയില്‍വെ കഥകള്‍, കഥകള്‍-വൈശാഖന്‍, വേലിമുല്ല (സ്ത്രീപക്ഷ കഥകള്‍), സൈലന്‍സര്‍, മീന്‍ കായ്ക്കുന്ന മരം (ബാലസാഹിത്യം), വൈശാഖന്റെ ജീവിതചിന്തകള്‍ (ആത്മകഥനങ്ങള്‍), ഓര്‍മ്മയുടെ ചൂട്ടുവെട്ടം, ഓര്‍മ്മയുടെ പാളങ്ങളില്‍-പതിനഞ്ചു സ്ത്രീകള്‍ (ഓര്‍മ്മക്കുറിപ്പുകള്‍). തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ആസാമിയ, ഇംഗ്ലീഷ് ഭാഷകളിലേയ്ക്ക് കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തമിഴ്നാട് മലയാള പാഠാവലി, കേരളത്തിലെ സര്‍വ്വകലാശാലകളുടെ പാഠപുസ്തകങ്ങള്‍, സി.ബി.എസ്.ഇ. ടെക്സ്റ്റ് ബുക്ക് തുടങ്ങിയവയില്‍ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതിയംഗം (1996-2002), 2006-2011 കാലത്ത് ജനറല്‍ കൗണ്‍സില്‍ അംഗമായും നിര്‍വ്വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചു. കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1989), ചെറുകാട് അവാര്‍ഡ് (1991), അബുദാബി ശക്തി അവാര്‍ഡ് (1993), പ്രചോദ അവാര്‍ഡ്, കൊല്ലം (1994), യു പി ജയരാജ് പുരസ്‌കാരം (2005), കുവൈറ്റ് കല അവാര്‍ഡ് (2007), എം സി ജോസഫ് അവാര്‍ഡ്, പ്രഥമ കമല സുരയ്യ പുരസ്‌കാരം, അയനം-സി വി ശ്രീരാമന്‍ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം (2015), പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് (2016), എ ടി കോവൂര്‍ ട്രസ്റ്റ് - സി ജി ജയശങ്കര്‍ അവാര്‍ഡ് (2017). ഭാര്യ : പദ്മ(1998-ല്‍ അന്തരിച്ചു) മക്കള്‍ : പ്രവീണ്‍, പ്രദീപ്, പൂര്‍ണ്ണിമ. വിലാസം : പുന്നയ്ക്കല്‍, മാസ്റ്റര്‍ ലെയിന്‍, പറവട്ടാനി, തൃശൂര്‍-680005. ഫോണ്‍ : 9447024154, 9656636333
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും
അവരോഹണ ദിശ സജ്ജമാക്കുക
ആയി കാണുക ഗ്രിഡ് പട്ടിക

2 ഇനങ്ങൾ

ഓരോ പേജിലും