നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍, പ്രസംഗകന്‍. 1928 ല്‍ ജനിച്ചു. കോളേജ് വിദ്യാഭ്യാസകാലത്ത് രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. പഠിത്തം തുടര്‍ന്നില്ല, കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം, ജനയുഗം എന്നിവയില്‍ പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അതിന്റെ സാഹിത്യ-സാംസ്‌കാരിക വിഭാഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു. ജനയുഗം പത്രത്തിന്റെയും വാരികയുടെയും ആരംഭകരില്‍ ഒരാളായിരുന്നു. കൗമുദി, കുങ്കുമം, ചിത്രകാര്‍ത്തിക എന്നീ പ്രസിദ്ധീകരണങ്ങളിലും വൈക്കം ജോലി നോക്കിയിട്ടുണ്ട്. 1978-81 ല്‍ സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്നു. വേദേതിഹാസങ്ങള്‍, ഭാരതീയ- പാശ്ചാത്യ ദര്‍ശനങ്ങള്‍ എന്നിവയില്‍ നിരന്തര പഠനം നടത്തി. സ്മൃചികാവ്യനഖങ്ങള്‍, പഞ്ചവന്‍കാട്, മാധവിക്കുട്ടി, ഗോത്രദാഹം, ദാഹിക്കുന്നവരുടെ വഴി, സ്വാതിതിരുനാള്‍, പാമ്പുകളുടെ മാളം തുടങ്ങിയ നോവലുകളും, ഡോക്ടര്‍, തണ്ണീര്‍പ്പന്തല്‍, കുറ്റവും ശിക്ഷയും, കടന്നല്‍ക്കൂട്, ജാരുഗൃഹം എന്നീ നാടകങ്ങളും രചിച്ചു. ജാരുഗൃഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.